ഇത്തിരി വ്യായാമം ഒത്തിരി ആരോഗ്യംജില്ലാ മാസ്റ്റേഴ്സ് കായിക മേള 13 ന് പടന്നക്കാട്.
നീലേശ്വരം:. ഇത്തിരി വ്യായാമം ഒത്തിരി ആരോഗ്യം എന്ന ലക്ഷ്യത്തോടെ ലോകമെമ്പാടും പ്രവർത്തിക്കുന്ന മലയാളി മാസ്റ്റേർസ് അത്ലറ്റിക്ക് കാസർകോട് ജില്ലാ കമിറ്റിയുടെ ജില്ലാ കായിക മേള 13 ന് പടന്നക്കാട് നെഹ്റു കോളജിൽ മൈതാനിയിൽവെച്ച് നടക്കും. 35 വയസ്സ് മുതൽ 85 വയസ് വരെ 5 വയസിന്റെ വ്യത്യാസത്തിൽ ഗ്രൂപ്പായി തിരിച്ചായിരിക്കും മത്സരം. ജില്ല കലക്ടർ ഡോ: ഡി.സജിത്ത് ബാബു ഉദ്ഘാടനം ചെയ്യും. നെഹ്റു മെമ്മോറിയൽ എജ്യൂക്കേഷൻ സൊസൈറ്റി സെക്രട്ടറി കെ രാമനാഥൻ മുഖ്യാതിഥിയാകും. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള അധ്യക്ഷത വഹിക്കും .നഗരസഭ കൗൺസിലർ വി.വി.ശോഭ ,നീലേശ്വരം നഗരസഭ കൗൺസിലർ കെ.പ്രീത ,ഡോ :മെൻഡലിൻ മാത്യു എന്നിവർ സംസാരിക്കും. രാവിലെ 7.30 ക്ക് കായിക താരങ്ങളുടെ രജിസ്ട്രേഷൻ തുടർന്ന് വൈകുന്നേരം വരെ മത്സരങ്ങൾ നടക്കും. 200 രൂപയാണ് റജിസ്ട്രേഷൻ ഫീസ്, ജില്ലയിൽ നിന്ന് വിജയിക്കുന്ന കായിക താരങ്ങൾക്ക് 22 ന് കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന കായിക മേളയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ദേശീയ കായിക മേള ഏപ്രിൽ 28 മുതൽ മെയ് 2 വരെ മൈസൂരിലും ലോക മാസ്റ്റേഴ്സ് മീറ്റ് ഒക്ടോബറിൽ ജപ്പാനിലും വെച്ച് നടത്തും വാർത്ത സമ്മേളനത്തിൽ ജില്ല സെക്രട്ടറി കെ. ഗോവിന്ദൻ നമ്പി, സംസ്ഥാന സമിതി അംഗങ്ങളായ ടി.ഇ മുഹമ്മദ് സലീം പത്മനാഭ ഷെട്ടി കാസർകോട് ആർ .വി അമുദഭായി എന്നിവർ സംബന്ധിച്ചു. കായിക മേളയിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന കായിക താരങ്ങൾ 8606897467 നമ്പറിൽ ബന്ധപ്പെടണം.