കോളേജ് വിദ്യാർത്ഥിനിയെ വീടിനകത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി
ഉള്ളാൾ : 17 കാരിയായ കോളേജ് വിദ്യാർത്ഥിനിയെ സ്വന്തം വീടിനകത്ത് കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.
ഉള്ളാൾ കുമ്പളയിലെ പ്രസാദിന്റെ മകൾ പ്രേക്ഷ (17) യാണ് വീട്ടിലെ കട്ടിലിൽ കഴുത്തിൽ കയർ കുരുക്കി മരിച്ചു കിടക്കുന്നതായി കണ്ടത്, നന്ദൂരിലെ കോളേജ് വിദ്യാർത്ഥിനിയായിരുന്നു പ്രേക്ഷ. ബുധനാഴ്ച കോളേജിൽ പോയിരുന്നില്ല.ഫോട്ടോ ഷൂട്ടിനായി രാത്രി ബംഗളൂരുവിലേക്ക് പോകാനിരുന്നതായിരുന്നു. കൊലപാതകമാണെന്ന് വീട്ടുകാരും നാട്ടുകാരും ആരോപിക്കുന്നു.
അംഗനവാടി ജീവനക്കാരിയായ അമ്മ ജോലിക്ക് പോയതിനാൽ പ്രേക്ഷ ഒറ്റയ്ക്കായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്,ജോലി കഴിഞ്ഞ് തിരിച്ചെത്തിയ അമ്മയാണ് മൃതദേഹം കണ്ടത്
മൂന്നുപേരെ വീടിന്റെ സമീപത്ത് കണ്ടതായി ചില സമീപ വാസികൾ പറയുന്നു ഉള്ളാൾ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. .