സംസ്ഥാനത്ത് ഇന്ന് 2475 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കം 2235 മരണം 14 രോഗമുക്തി 4192 കാസര്‍കോട് 121
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 341, മലപ്പുറം 283, എറണാകുളം 244, പത്തനംതിട്ട 233, കൊല്ലം 201, തൃശൂര്‍ 195, കോട്ടയം 180, തിരുവനന്തപുരം 178, ആലപ്പുഴ 171, കണ്ണൂര്‍ 123, കാസര്‍ഗോഡ് 121, ഇടുക്കി 85, വയനാട് 63, പാലക്കാട് 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക (2) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 100 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 83 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 62,486 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.96 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,20,60,313 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4342 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2235 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 153 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 331, മലപ്പുറം 272, എറണാകുളം 234, പത്തനംതിട്ട 218, കൊല്ലം 194, തൃശൂര്‍ 182, കോട്ടയം 172, തിരുവനന്തപുരം 112, ആലപ്പുഴ 166, കണ്ണൂര്‍ 85, കാസര്‍ഗോഡ് 106, ഇടുക്കി 82, വയനാട് 62, പാലക്കാട് 19 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 6, എറണാകുളം, കണ്ണൂര്‍ 2 വീതം, കൊല്ലം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4192 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 250, കൊല്ലം 250, പത്തനംതിട്ട 362, ആലപ്പുഴ 139, കോട്ടയം 281, ഇടുക്കി 90, എറണാകുളം 1000, തൃശൂര്‍ 264, പാലക്കാട് 130, മലപ്പുറം 211, കോഴിക്കോട് 519, വയനാട് 248, കണ്ണൂര്‍ 348, കാസര്‍ഗോഡ് 100 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 35,418 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,43,473 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,62,766 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,57,648 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5118 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 616 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 4 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 351 ഹോട്ട് സ്പോട്ടുകളാണുള്ളത്.
ജില്ലയില്‍ 121 പേര്‍ക്ക് കോവിഡ്, 101 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട് ജില്ലയില്‍ 121 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 101 പേര്‍ക്ക് രോഗം ഭേദമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. നിലവില്‍ 1163 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7513 പേര്
വീടുകളില്‍ 7165 പേരും സ്ഥാപനങ്ങളില്‍ 348 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7513 പേരാണ്. പുതിയതായി 330 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2209 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 580 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 389 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 73 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 103 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
30232 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 28778 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവര്‍:
അജാനൂര്‍-20
ബളാല്‍-3
ബേഡഡുക്ക-4
ചെമ്മനാട്-4
ചെങ്കള-2
ചെറുവത്തൂര്‍-2
ഈസ്റ്റ് എളേരി-2
കള്ളാര്‍-4
കാഞ്ഞങ്ങാട്-12
കാറഡുക്ക-4
കാസര്‍കോട്-3
കയ്യൂര്‍ ചീമേനി-5
കോടോംബേളൂര്‍-3
കുമ്പള-2
മടിക്കൈ-5
മംഗല്പാടി-3
മഞ്ചേശ്വരം-2
നീലേശ്വരം-3
പടന്ന-2
പള്ളിക്കര-4
പിലിക്കോട്-2
പുല്ലൂര്‍ പെരിയ-11
പുത്തിഗെ-1
തൃക്കരിപ്പൂര്‍-4
ഉദുമ-2
വലിയപറമ്പ-2
വെസ്റ്റ് എളേരി-4
ഇതരജില്ല
വാഴക്കാട്-1
റായ്പൂര്‍-3
കൊട്ടിയൂര്‍-1
എരുവശ്ശേരി-1
ഇന്ന് കോവിഡ് ഭേദമായവര്‍:
അജാനൂര്‍-1
ബദിയഡുക്ക-2
ബളാല്‍-2
ബേഡഡുക്ക-11
ചെമ്മനാട്-2
ചെങ്കള-7
ചെറുവത്തൂര്‍-1
ദേലമ്പാടി-2
ഈസ്റ്റ് എളേരി-1
കള്ളാര്‍-2
കാഞ്ഞങ്ങാട്-6
കാറഡുക്ക-2
കാസര്‍കോട്-2
കയ്യൂര്‍ ചീമേനി-4
കിനാനൂര്‍ കരിന്തളം-5
കോടോംബേളൂര്‍-1
കുമ്പള-1
കുറ്റിക്കോല്‍-3
മധൂര്‍-2
മീഞ്ച-1
മൊഗ്രാല്‍പുത്തൂര്‍-1
മുളിയാര്‍-1
നീലേശ്വരം-4
പൈവളിഗെ-1
പള്ളിക്കര-2
പനത്തടി-4
പുല്ലൂര്‍പെരിയ-6
പിലിക്കോട്-1
തൃക്കരിപ്പൂര്‍-17
വലിയപറമ്പ-1
വെസ്റ്റ് എളേരി-4
ഇതരജില്ല
കര്‍ണ്ണാടക-1