ഷോക്കേറ്റ് യു ഡി എഫ്, മുസ്ലിം ലീഗിന്റെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വണ്ടൂരിലെ സി.പി.എം സ്ഥാനാര്‍ഥി
കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ മുസ്ലിംലീഗ് പാനലില്‍ പ്രസിഡന്റായിരുന്ന പി.മിഥുന വണ്ടൂരിലെ സി.പി.എം സ്ഥാനാര്‍ഥി. യു.ഡി.എഫ് കോട്ടയായി അറിയപ്പെടുന്ന വണ്ടൂരില്‍ എ.പി അനില്‍കുമാറാണ് സിറ്റിങ് എം.എല്‍.എ. എസ്.സി സംവരണമണ്ഡലമാണ് വണ്ടൂര്‍.
മുസ്ലിം ലീഗ് ബലത്തില്‍ പ്രസിഡന്റായിരുന്നെങ്കിലും പാര്‍ട്ടിയോട് നിരന്തരം ഉടക്കാനായിരുന്നു മിഥുനയുടെ വിധി. പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിത സംവരണമായതോടെയാണ്ലീഗ് ടിക്കറ്റില്‍ ഒന്നാം വാര്‍ഡില്‍ നിന്ന് ജയിച്ച വിദ്യാര്‍ഥിയായ മിഥുന പ്രസിഡന്റായത്.2015ല്‍ കേരളത്തിലെ പ്രായം കുറഞ്ഞ പ്രസിഡന്റെന്ന ഖ്യാതിയുമുണ്ടായിരുന്നു മിഥുനക്ക്. രണ്ട് വര്‍ഷം പിന്നിട്ടതോടെ പ്രസിഡന്റ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്ന് ആരോപണം ഉയര്‍ന്നു.
ഇടതുപക്ഷ യുവജന സംഘടനകളുടെ പരിപാടികളില്‍ പങ്കെടുക്കുന്നതായിരുന്നു കാരണം. ഇതിനിടയിലാണ് പഞ്ചായത്തില്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം നടന്നത്. ഉദ്ഘാടകന്‍ മന്ത്രി കെ.ടി ജലീലായിരുന്നു. ജ?ലീലിനെതിരെ ലീഗ് സമരം തീര്‍ക്കുന്ന കാലമായതിനാല്‍ ചടങ്ങില്‍ പങ്കെടുക്കരുതെന്ന് പ്രസിഡന്റിന് നിര്‍ദേശം നല്കി. പ്രസിഡന്റ് മൈന്‍ഡ് ചെയ്തില്ല. പിന്നാലെ സസ്പെന്ഷന് വന്നു. അതും ഏശിയില്ല.
സര്‍ക്കാറിന്റെ വനിത മതിലിലടക്കം നിരവധി പരിപാടികളില്‍ സജീവ പങ്കാളിയായി. ബോര്‍ഡ് യോഗങ്ങളില്‍ പ്രതിപക്ഷ നിലപാടുകള്ക്കൊപ്പമായി. ഭരണസമിതി കൊണ്ടുവരുന്ന അജണ്ടകള്‍ തള്ളി. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ പഞ്ചായത്ത് ഹാളിന് ഇ.എം.എസിെന്റ പേര് നല്കുന്നതിലേക്ക് വരെ എത്തി കാര്യങ്ങള്‍.
പഞ്ചായത്തിലെ 22 ല്‍ 12 സീറ്റില്‍ യു.ഡി.എഫും പത്ത് സീറ്റില്‍ എല്‍.ഡി.എഫുമായിരുന്നു. പല തീരുമാനങ്ങളും പ്രസിഡന്റിെന്റ കാസ്റ്റിങ് വോട്ടില്‍ പാസായി. പഞ്ചായത്തില്‍ അംഗനവാടിക്ക് രണ്ട് തറക്കല്ലിടല്‍ ചടങ്ങും നടന്നു. പ്രസിഡന്റിനെ ഗ്രാമസഭയില്‍ ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന പരാതിയില്‍ കേസുമുണ്ടായി. ഭരണപക്ഷത്തെ പ്രതിപക്ഷത്തും പ്രതിപക്ഷത്തിരിക്കേണ്ടവരെ ഭരണപക്ഷത്തും ഇരുത്തിയാണ് മിഥുന ഭരണം പൂര്‍ത്തിയാക്കിയത്.മുസ്ലിം ലീഗിന്റെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വണ്ടൂരിലെ സി.പി.എം സ്ഥാനാര്‍ഥി
കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ മുസ്ലിംലീഗ് പാനലില്‍ പ്രസിഡന്റായിരുന്ന പി.മിഥുന വണ്ടൂരിലെ സി.പി.എം സ്ഥാനാര്‍ഥി. യു.ഡി.എഫ് കോട്ടയായി അറിയപ്പെടുന്ന വണ്ടൂരില്‍ എ.പി അനില്‍കുമാറാണ് സിറ്റിങ് എം.എല്‍.എ. എസ്.സി സംവരണമണ്ഡലമാണ് വണ്ടൂര്‍.
മുസ്ലിം ലീഗ് ബലത്തില്‍ പ്രസിഡന്റായിരുന്നെങ്കിലും പാര്‍ട്ടിയോട് നിരന്തരം ഉടക്കാനായിരുന്നു മിഥുനയുടെ വിധി. പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിത സംവരണമായതോടെയാണ്ലീഗ് ടിക്കറ്റില്‍ ഒന്നാം വാര്‍ഡില്‍ നിന്ന് ജയിച്ച വിദ്യാര്‍ഥിയായ മിഥുന പ്രസിഡന്റായത്.2015ല്‍ കേരളത്തിലെ പ്രായം കുറഞ്ഞ പ്രസിഡന്റെന്ന ഖ്യാതിയുമുണ്ടായിരുന്നു മിഥുനക്ക്. രണ്ട് വര്‍ഷം പിന്നിട്ടതോടെ പ്രസിഡന്റ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്ന് ആരോപണം ഉയര്‍ന്നു.
ഇടതുപക്ഷ യുവജന സംഘടനകളുടെ പരിപാടികളില്‍ പങ്കെടുക്കുന്നതായിരുന്നു കാരണം. ഇതിനിടയിലാണ് പഞ്ചായത്തില്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം നടന്നത്. ഉദ്ഘാടകന്‍ മന്ത്രി കെ.ടി ജലീലായിരുന്നു. ജ?ലീലിനെതിരെ ലീഗ് സമരം തീര്‍ക്കുന്ന കാലമായതിനാല്‍ ചടങ്ങില്‍ പങ്കെടുക്കരുതെന്ന് പ്രസിഡന്റിന് നിര്‍ദേശം നല്കി. പ്രസിഡന്റ് മൈന്‍ഡ് ചെയ്തില്ല. പിന്നാലെ സസ്പെന്ഷന് വന്നു. അതും ഏശിയില്ല.
സര്‍ക്കാറിന്റെ വനിത മതിലിലടക്കം നിരവധി പരിപാടികളില്‍ സജീവ പങ്കാളിയായി. ബോര്‍ഡ് യോഗങ്ങളില്‍ പ്രതിപക്ഷ നിലപാടുകള്ക്കൊപ്പമായി. ഭരണസമിതി കൊണ്ടുവരുന്ന അജണ്ടകള്‍ തള്ളി. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ പഞ്ചായത്ത് ഹാളിന് ഇ.എം.എസി ന്റെ പേര് നല്കുന്നതിലേക്ക് വരെ എത്തി കാര്യങ്ങള്‍.
പഞ്ചായത്തിലെ 22 ല്‍ 12 സീറ്റില്‍ യു.ഡി.എഫും പത്ത് സീറ്റില്‍ എല്‍.ഡി.എഫുമായിരുന്നു. പല തീരുമാനങ്ങളും പ്രസിഡന്റിെന്റ കാസ്റ്റിങ് വോട്ടില്‍ പാസായി. പഞ്ചായത്തില്‍ അംഗനവാടിക്ക് രണ്ട് തറക്കല്ലിടല്‍ ചടങ്ങും നടന്നു. പ്രസിഡന്റിനെ ഗ്രാമസഭയില്‍ ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന പരാതിയില്‍ കേസുമുണ്ടായി. ഭരണപക്ഷത്തെ പ്രതിപക്ഷത്തും പ്രതിപക്ഷത്തിരിക്കേണ്ടവരെ ഭരണപക്ഷത്തും ഇരുത്തിയാണ് മിഥുന ഭരണം പൂര്‍ത്തിയാക്കിയത്.