ബോവിക്കാനത്തെ എം.കെ.കുര്യാക്കോസ് മാസ്റ്റർ നിര്യാതനായി.
മുളിയാർ: ബോവിക്കാനത്തെ റിട്ട. അധ്യാപകൻ എം.കെ. കുര്യാക്കോസ് (73) നിര്യാതനായി.
മിസോറാമിലെ കോളേജ് അധ്യാപന ജോലി ഉപേക്ഷിച്ച് ബോവിക്കാനം ബി.എ.ആർ.ഹയർ സെക്കണ്ടറി സ്കൂളിൽ
അധ്യാപകനായി ചേർന്നു. ഇരുപത്തി മൂന്ന് വർഷത്തെ സേവനത്തിന് ശേഷം 2002 ലാണ് വിരമിച്ചത്. കോട്ടയം പാലാ സ്വദേശിയാണെങ്കിലും 42 വർഷമായി മുളിയാറിലാണ് താമസം.നിരവധി
ശിഷ്യ ഗണങ്ങളെ വാർത്തെടുത്ത് പൊതു രംഗത്ത് സജീവ മായിരുന്ന അദ്ദേഹം മുളിയാറിലെ വലിയ സുഹൃദ് വലയത്തിന് ഉടമയായിരുന്നു.
പരേതരായ ചാക്കോ കുര്യാക്കോസ്,റോസമ്മ ദമ്പതികളുടെ മകനാണ്.
ഗ്രേസിയാണ് ഭാര്യ.
ജോമി (അദ്ധ്യാപിക കോട്ടൂർ ഗവ: സ്കൂൾ) മിന്ന (ഫെഡറൽ ബാങ്ക് മാനേജർ ബംഗളൂരു) ലിസ് (അധ്യാപിക ബോവിക്കാനം
എ.യു.പി.സ്കൂൾ) മക്കളാണ്.
മരുമക്കൾ:
അധ്യാപകനായിരുന്ന
പരേതനായ സജീഷ് ടോം പുന്നയിൽ,
സുമേഷ് (ഐ.ടി. ജീവനക്കാരൻ, ബംഗളൂരു) വിപിൻ (എയർ ഫോഴ്സ് ജീവനക്കാരൻ ).
ബുധനാഴ്ച രാവിലെ ബേള ചർച്ച് സെമിത്തേരിയിൽ സംസ്കാരം നടന്നു.