ഐഎൻഎൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; കോഴിക്കോട് സൗത്തിൽ അഹമ്മദ് ദേവർ കോവിൽ, വള്ളിക്കുന്നിൽ പ്രൊഫ. അബ്ദുൾ വഹാബ്
കാസർകോട്ടെ സ്ഥാനാർഥിയെ മറ്റന്നാൾ പ്രഖ്യാപിക്കും
കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പിൽ അഹമ്മദ് ദേവർ കോവിൽ കോഴിക്കോട് സൗത്തിലും മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിൽ പ്രൊഫ. എ പി അബ്ദുൾ വഹാബും എൽഡിഎഫ് സ്ഥാനാർഥികളായി മത്സരിക്കും. കാസർകോട് മണ്ഡലത്തിലെ സ്ഥാനാർഥിയെ വ്യാഴാഴ്ച പ്രഖ്യാപിക്കും.
സംസ്ഥാന പാർലമെന്ററി ബോർഡ് ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട് സ്വദേശിയായ അഹമ്മദ് ദേവർ കോവിൽ ഐ എൻ എൽ അഖിലേന്ത്യ ജനറൽ സെക്രട്ടറിയാണ്. പ്രൊഫ. എ പി അബ്ദുൾ വഹാബ് സംസ്ഥാന പ്രസിഡന്റാണ്.