ചുവപ്പിൻ്റെ നാട്ടിൽ നിന്നും സി എച്ച് കുഞ്ഞമ്പു തേരോട്ടം തുടങ്ങി
മുതിർന്ന നേതാവ് പി രാഘവനെ കണ്ടു
ഉദുമ:: ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉദുമ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വക്കേറ്റ് സി എച്ച് കുഞ്ഞമ്പു സിപിഎം ഗ്രാമമായ ബേഡകത്ത് പര്യടനം ആരംഭിച്ചു.
മുതിര്‍ന്ന സി പി എം നേതാവ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി രാഘവനെ വീട്ടില്‍ ചെന്ന് കണ്ട സി എച്ച് കുഞ്ഞമ്പു കുറ്റിക്കോല്‍ ബേഡഡുക്ക പഞ്ചായത്തിലെ പ്രധാനപ്പെട്ട ടൗണുകളില്‍ പര്യടനം നടത്തി. മുതിര്‍ന്ന നേതാക്കളെ കണ്ടു ആശിര്‍വാദം ഏറ്റുവാങ്ങി.
കുണ്ടംകുഴി സ്വദേശിയായ സി എച്ച് കുഞ്ഞമ്പു സ്ഥാനാര്‍ത്ഥി ആയതോടെ പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. വരുംദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമാക്കാന്‍ സിപിഎം പ്രവര്‍ത്തനമാരംഭിച്ചു.