നയം വ്യക്തമാക്കി യുഡിഎഫ് വടകരയിൽ രമ മത്സരിച്ചാൽ മാത്രം പിന്തുണ , ആര്‍എംപിയിൽ അനിശ്ചിതത്വം
കോഴിക്കോട്: കെ.കെ.രമ സ്ഥാനാര്‍ത്ഥിയായി വന്നാൽ മാത്രമേ വടകരയിൽ പിന്തുണ നൽകാനാവൂ എന്ന് ആര്‍എംപി നേതൃത്വത്തെ യുഡിഎഫ് അറിയിച്ചു. ഇതോടെ ആര്‍എംപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വീണ്ടും അനിശ്ചിതാവസ്ഥയിലായി.
വടകരയിലെ സ്ഥാനാര്‍ത്ഥിയായി ആര്‍എംപി നിശ്ചയിച്ചത് എൻ.വേണുവിനെയാണ്. ഈ ഘട്ടത്തിലാണ് കെ.കെ.രമ മത്സരിച്ചാൽ മാത്രമേ യുഡിഎഫിന് പിന്തുണ നൽകാൻ സാധിക്കൂവെന്ന് നേതാക്കൾ ആര്‍എംപിയെ അറിയിച്ചത്. യുഡിഎഫ് തീരുമാനം വരാത്തതിനാൽ ആർഎംപിയുടെ മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനവും വൈകുന്ന അവസ്ഥയാണ് നിലവിലുള്ളത്.