രണ്ടാംതരം പൗരനായി ജീവിക്കാന്‍ എനിക്ക് പറ്റില്ല ഇടതുപക്ഷസര്‍ക്കാറിനുള്ള എല്ലാ പിന്തുണയും പിന്വലിക്കുന്നുഹരീഷ് പേരടി
കൊച്ചി:ഇടതുപക്ഷസര്‍ക്കാറിനുള്ള ഏല്ലാ പിന്തുണയും പിന്‍വലിക്കുന്നു എന്ന് നടന് ഹരീഷ് പേരടി. സിനിമയ്ക്ക് സെക്കന്‍ഡ് ഷോ അനുവദിച്ച സര്‍ക്കാര്‍ നാടകം നടത്താന്‍ അനുമതി നല്‍കിയില്ലെന്നും രണ്ടാംതരം പൗരനായി ജീവിക്കാന്‍ തനിക്ക് പറ്റില്ല എന്നും അദ്ദേഹം കുറിച്ചു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഹരീഷ് പേരടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
സിനിമക്ക് സെക്കന്‍ഡ്ഷോ അനുവദിച്ചു. നാടകക്കാരന് മാത്രം വേദിയില്ല. കളളസ നടന്നു. കളേീസ നടന്നില്ല. രണ്ടാംതരം പൗരനായി ജീവിക്കാന്‍ എനിക്ക് പറ്റില്ല. ഇടതുപക്ഷസര്‍ക്കാറിനുള്ള ഏല്ലാ പിന്തുണയും പിന്‍വലിക്കുന്നു. നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാന്‍ എന്തിന് നിങ്ങളെ പിന്തുണക്കണം. ലാല്‍സലാം.
കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ സെക്കന്‍ഡ് ഷോയ്ക്ക് അനുമതി നല്‍കിയത്. സെക്കന്‍ഡ് ഷോയ്ക്ക് അനുമതിയില്ലായിരുന്നതിനാല്‍ പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നില്ല. റിലീസുകള്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് നിര്‍മാതാക്കള്‍ സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു.
സെക്കന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ വലിയ വരുമാന നഷ്ടം ഉണ്ടാകുന്നതിനാല്‍ തിയറ്ററുകള്‍ അടച്ചിടുന്ന സാഹചര്യവും ഉണ്ടായിരുന്നു. മലയാളത്തില്‍ നിന്ന് പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നില്ല. ഇതര ഭാഷാ ചിത്രങ്ങള്‍ മാത്രമായിരുന്നു പ്രദര്‍ശനത്തിനുണ്ടായിരുന്നത്.