പടന്നക്കാട് സ്വദേശി ന്യൂമോണിയ ബാധിച്ച് ഷാർജയിൽ മരിച്ചു
കാഞ്ഞങ്ങാട്: പടന്നക്കാട് സ്വദേശി ന്യൂമോണിയ ബാധിച്ച് ഷാര്‍ജയില്‍ മരിച്ചു. ഞാണിക്കടവ് പട്ടാക്കലിലെ പരേതനായ അമ്പാടി-നാരായണി ദമ്പതികളുടെ മകന് സി കെ സുരേഷ് (52) ആണ് മരിച്ചത്. സുരേഷിന് നേരത്തെ കോവിഡ് ബാധിച്ചിരുന്നു. പിന്നീട് നെഗറ്റീവായി ജോലിയില്‍ പ്രവേശിച്ചിരുന്നു. അതിനു ശേഷമാണ് ന്യൂമോണിയ ബാധിച്ചത്.ഭാര്യ പരേതയായ മീനാക്ഷി.മക്കള്‍: ശ്രുതി, സുമേഷ്(ഗള്‍ഫ്).സഹോദരങ്ങള്‍: പത്മിനി, ലളിത, രാഗിണി