വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന്ഇരയാക്കി; പ്രിന്‍സിപ്പാളിനെതിരെ പരാതി
മടിക്കെ: പത്തൊമ്പതു കാരനായ വിദ്യാർത്ഥിയെ പ്ര കൃതിവിരുദ്ധ ലൈംഗീക പീഡനത്തിനിരയാക്കിയ ഐടി ഐ പ്രിൻസിപ്പാൾ നീലേശ്വരം പോലീസിന്റെ വലയിൽ.
മടിക്കൈ എരിക്കുളത്ത ഗവൺമെന്റ് ഐടിഐയി ലെ പ്രിൻസിപ്പാൾ തിരുവന ന്തപുരം സ്വദേശി ബിജുവാണ് പ്രകൃതിവിരുദ്ധ ലൈംഗി കപീഡനത്തിന് പ്രതികൂട്ടിലാ യത്. പീഡനത്തിന് വിധേയ നായ വിദ്യാർത്ഥിയുടെ പരാതിയിൽ നീലേശ്വ രം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
പത്തൊമ്പതുകാരനായ പ ടന്നക്കാട് സ്വദേശിയായ ഐ ടിഐ വിദ്യാർത്ഥിയെ കൗൺ സിലിങ്ങിനെന്ന വ്യാജേന പ്രിൻസിപ്പാൾ തന്റെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കുക യായിരുന്നുവത്രെ. യുവാവായ വിദ്യാർത്ഥി ഇതിനെ എ തിർത്തുവെങ്കിലും പ്രിൻസി പ്പാൾ ബലപ്രയോഗം നടത്തി യെന്നാണ് വിദ്യാർത്ഥി പോ ലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഐടിഐ
യിലെ വിദ്യാർത്ഥിയായതി നാൽ പ്രിൻസിപ്പാളുടെ ഇംഗി തത്തിന് വഴങ്ങാതിരുന്നാൽ പഠനത്തേയും പരീക്ഷാഫല ത്തെയും അത് ബാധിക്കുമെ ന്ന് ഭീതിയുള്ളതിനാൽ വി ദ്യാർത്ഥി കൂടുതൽ എതിർത്തി ല്ലത്രെ.
രണ്ടുദിവസം മുമ്പാണ് സം ഭവം നടന്നത്. പത്തൊമ്പതു കാരനെ എരിക്കുളം-കാഞ്ഞി രപ്പൊയിൽ റോഡിലെ കൊ രങ്ങനാടി എരിപ്പിലിലുള്ള വാടക ക്വാർട്ടേഴ്സിലേക്കാണ് ബിജു വിളിച്ചുവരുത്തിയത്.
പഠനത്തിൽ അൽപ്പം ശ്രദ്ധ ക്കുറവുണ്ടെന്നും ഇതിന്
കൗൺസിലിങ്ങ് ആവശ്യമാ ണെന്നും പ്രിൻസിപ്പാൾ വിദ്യാർത്ഥിയെ ധരിപ്പിച്ചു. ഇതി ലെ ദുരദ്ദേശം മനസ്സിലാവാ തി രു ന്ന രക്ഷിതാക്കളും കൗൺസിലിങ്ങിനെ എതിർ ത്തില്ല.
രാവിലെ ക്വാർട്ടേഴ്സിലെ ത്തിയ വിദ്യാർത്ഥിയെ ഉച്ചക്ക് ശേഷമാണ് പറഞ്ഞുവിട്ടത്. സംഭവം വിദ്യാർത്ഥി വീട്ടിലെ ത്തി രക്ഷിതാക്കളോട് വിശ ദീകരിച്ചു. തുടർന്നാണ് വി ദ്യാർത്ഥിയേയും കൂട്ടി രക്ഷിതാവ് പോലീസിലെത്തി പ രാതി നൽകിയത്. നീലേശ്വ രം എസ്.ഐ പി.കെ.സുമേ ഷിന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്. പീഡ നത്തിനിരയായ വിദ്യാർത്ഥി യെ ജില്ലാ ആശുപ്രതിയിൽ വൈദ്യപരിശോധനയ്ക്ക് വി ധേയമാക്കി.
മറ്റ് തെളിവെടുപ്പുകളും തു ടങ്ങിയിട്ടുണ്ട്. ആറുമാസം മുമ്പ് പ്രിൻ സി പ്പാ ളായി മടിക്കൈ ഐടിയിൽ ചുമത ലയേറ്റ ബിജു മൂന്നുമാസ മായി എരിപ്പിലിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചുവരുന്നു.