എൽ ഡി എഫ് സർക്കാരിൻ്റെ തുടർ ഭരണത്തിന് മുഴുവൻ ഓട്ടോറിക്ഷ തൊഴിലാളികളും രംഗത്തിറങ്ങണം
സി ഐ ടി യു കാഞ്ഞങ്ങാട് ഏരിയ സമ്മേളം അടോട്ട് എ.കെ.ജി ഭവനിൽ വെച്ച് നടന്നു.
കാഞ്ഞങ്ങാട് : കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾക്കും തൊഴിലാളികൾക്കും ഒട്ടനവധി ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ എൽ ഡി എഫ് സർക്കാരിൻ്റെ തുടർ ഭരണത്തിന് മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ സി ഐ ടി യു കാഞ്ഞങ്ങാട് ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനം ഏരിയ പ്രസിഡണ്ട് സ: എം.പൊക്ലൻ്റെ അദ്ധ്യക്ഷതയിൽ സി ഐ ടി യു ജില്ലാ കമ്മറ്റി അംഗം സ: മണി മോഹൻ ഉദ്ഘാടനം ചെയ്തു. സി ഐ ടി യു സംസ്ഥാന കമ്മറ്റി അംഗം സ: കാറ്റാടി കുമാരൻ, ഓട്ടോ-ടാക്സി ഫെഡറേഷൻ ജില്ലാ സെക്രട്ടറി സ: ഉണ്ണി നായർ എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങളർപ്പിച്ച് സംസാരിച്ചു. രക്തസാക്ഷി പ്രമേയം സുനിൽകുമാർ വേലാശ്വരം, അനുശോചന പ്രമേയം പ്രകാശൻ പുല്ലൂർ എന്നിവർ അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി സി എച്ച് കുഞ്ഞമ്പു സ്വാഗതവും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷർ രാഘവൻ പള്ളത്തിങ്കാൽ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികൾ
പ്രസിഡണ്ട് : എം. പൊക്ലൻ
വൈസ് പ്രസിഡണ്ട്മാർ – സി.ബാലകൃഷ്ണൻ, വേണു മടിക്കൈ ,അഭിലാഷ്. കെ.പി , കരുണാകരൻ ചാമണ്ഡിക്കുന്ന്
സെക്രട്ടറി – സി എച്ച് കുഞ്ഞമ്പു
ജോയിൻ്റ് സെക്രട്ടറിമാർ – പ്രകാശൻ പുല്ലൂർ , പവിത്രൻ പൊള്ളക്കട , ഉണ്ണി പാലത്തിങ്കാൽ , സരസൻ പെരളം
ട്രഷർ – രാഘവൻ പള്ളത്തിങ്കാൽ
എന്നിവരെ തെരെഞ്ഞെടുത്തു.