നിർമ്മാണത്തിനിടെ കെട്ടിടം തകർന്ന് തൊഴിലാളി മരിച്ചു.
അമ്പലത്തറ : ഇരിയയിൽ നിർമ്മാണത്തിനിടയിൽ വീടിൻ്റെ ലിൻ്റ ലും സൺ ഷേഡും തകർന്നുവീണ് തൊഴിലാളി മരിച്ചു. ഇരിയ പുണൂരിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടം. കള്ളാർ സ്വദേശി മോഹനൻ ആണ് മരിച്ചത്. രണ്ടുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി ഇതിൽ ഇതര സംസ്ഥാന തൊഴിലാളിയായ ഒരാളുടെ നില അതിവ ഗുരുതമായതിൽ മംഗളൂരു ആസ് പത്രിയിൽ കൊണ്ടുപോയി. പുണൂരിലെ തമ്പാൻ്റെ വീട്നിർമ്മാണത്തിതിനിടെയാണ് അപകടം. മോഹനൻ തകർന്നു വീണ ലിൻ്റ ലിനിടയിൽപ്പെട്ട വിവരം അൽപ്പം വൈകിയാണ് മറ്റുളളവർ അറിഞ്ഞതെന്നു സൂചന ഇതിനിടെ മണ്ണു മാന്തി യന്ത്രം വരുത്തിയാണ് ലിന്റൽ ഉയർത്തിയത് രക്ഷാപ്രവർത്തനത്തിനു കാഞ്ഞങ്ങാട് നിന്ന് അഗ്നിരക്ഷാസേനയും അമ്പലത്തറ പോലിസും എത്തിയിരുന്നു.