തമിഴ്നാട്ടില്‍ ബിജെപിയ്ക്ക് ശക്തമായ തിരിച്ചടി കിട്ടുമെന്ന് പ്രീപോള്‍ സര്‍വേ
ചെന്നൈ: കോണ്‍ഗ്രസും ഡിഎംകെയും മുഖ്യ കക്ഷികളായ യുപിഎ തമിഴ്നാട്ടില്‍ സീറ്റുകള്‍ തൂത്തുവാരുമെന്ന് പ്രീപോള്‍ സര്‍വേ. 2016 ലേതിനേക്കാള്‍ 60 സീറ്റുകള്‍ കൂടുതല്‍ നേടി 158 സീറ്റുകളില്‍ ഇവര്‍ വിജയം നേടുമെന്നാണ് പ്രവചനം. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് വന്‍ തിരിച്ചടി നേരിടുമെന്നും കഴിഞ്ഞ തവണ 136 സീറ്റുകള്‍ നേടിയ അവര്‍ 65 സീറ്റിലേക്ക് വീഴുമെന്നുമാണ് സര്‍വേഫലങ്ങള്‍.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കൂടുതല്‍ പേര് പിന്തുണച്ചത് ഡിഎംകെ നേതാവ് സ്റ്റാലിനെയാണ്. നിലവിലെ മുഖ്യമന്ത്രി എഐഎഡിഎംകെയുടെ ഇ പളനിസ്വാമിയ്ക്ക് 31 ശതമാനമാണ് പിന്തുണ കിട്ടിയത്. അതേസമയം എം.കെ. സ്റ്റാലിനെ അനുകൂലിച്ചത് 38.4 ശതമാനം പേരാണ്. തമിഴ്നാട് രാഷ്ട്രീയത്തില്‍ അടുത്തിടെ കോളിളക്കം സൃഷ്ടിച്ച വി.കെ ശശികലയെ മുഖ്യമന്ത്രിയായി കാണുന്നവരുടെ എണ്ണം കമല്‍ഹാസനെയും രജനീകാന്തിനെയും മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണത്തേക്കാളും താഴെയാണ്. ശശികലയെ 3.9 ശതമാനം പേര് അക്കാര്യത്തില്‍ അനുകൂലിച്ചപ്പോള്‍ കമലിനെ 7.4 ശതമാനവും രജനിയെ 4.3 ശതമാനവും മുഖ്യമന്ത്രിയാകാന്‍ പിന്തുണയ്ക്കുന്നവരാണ്. ഒ പനീര്‍ശെല്‍വത്തിന് കിട്ടിയത് 2.6 ശതമാനം പിന്തുണയാണ്്.
ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാരില്‍ സംതൃപ്തരല്ലാത്തവരാണ് കൂടുതല്‍. 53.26 ശതമാനമാണ് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരില്‍ തൃപ്തിയില്ലാത്തവര്‍. ചില കാര്യങ്ങളില്‍ സംതൃപ്തിയുണ്ടെന്ന് 22 ശതമാനം പ്രതികരിച്ചപ്പോള്‍ വളരെ സംതൃപ്തിയുണ്ടെന്ന് പറഞ്ഞത് 12.07 ശതമാനം മാത്രമായിരുന്നു. പ്രധാനമന്ത്രിയായി നരേന്ദ്രമോഡിയെ തൃപ്തിപ്പെടുന്നതും 17. ശതമാനമേയുള്ളൂ. ചില കാര്യങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തുന്നത് 24 ശതമാനമാണ്. സംതൃപ്തി ഇല്ലാത്തവരുടെ എണ്ണം 51 ശതമാനത്തോളം വരും.
ഇത്തവണ തെരഞ്ഞെടുപ്പില്‍ യുപിഎ യുടെ വോട്ടുകള്‍ 2016 ലെ 39.4 ശതമാനത്തെ അപേക്ഷിച്ച് 3.8 ശതമാനം കൂടി 43.2 ശതമാനമാകുമെന്നും സര്‍വേ പറയുന്നു. എന്‍ഡിഎയ്ക്ക് 11.6 ശതമാനം വോട്ടു കുറയും. കഴിഞ്ഞ തവണ 43.7 ശതമാനം വോട്ടുകള്‍ കിട്ടിയ സ്ഥാനത്ത് ഇത്തവണ 32.1 ശതമാനമാകും വോട്ടുഷെയര്‍ എന്നും ടൈംസ് നൗ – സീ വോട്ടറില്‍ പ്രവചിക്കുന്നു. 6,28,23,749 വോട്ടര്‍മാരുള്ള തമിഴ്നാട്ടില്‍ ഏപ്രില്‍ 6 ന് ഒറ്റഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 2 ന് വോട്ടെണ്ണലും നടക്കും.
അതേസമയം ഇതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു ഡിഎംകെ നേതാവ് കനിമൊഴിയുടെ പ്രതികരണം. ഡല്‍ഹിയില്‍ എടുക്കുന്ന തീരുമാനങ്ങളില്‍ ജനങ്ങ ദുരിതത്തിലാണെന്നും ഭരണവിരുദ്ധ വികാരമാണ് ഇതിലൂടെയെല്ലാം പ്രകടമാകുന്നതെന്നും പറഞ്ഞു. സ്റ്റാലിനെ മുഖ്യമന്ത്രിയായി കാണാന്‍ ഇപിഎസിനെ അനുകൂലിക്കുന്നവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണെന്നത് അമ്പരപ്പിക്കുന്നു അതൊരു അബദ്ധമല്ലെന്നും സത്യമാണെന്നാണ് താന്‍ ചിന്തിക്കുന്നതെന്നും പറഞ്ഞു. അതേസമയം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ അധികാരത്തില്‍ എത്തുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നായിരുന്നു എടപ്പാടി പളനിസ്വാമിയുടെ പ്രതികരണം.