നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുല്ലപ്പള്ളി ഇക്കാര്യം വ്യക്തമാക്കിയത്.
ഹൈകമാന്‍ഡ് ആവശ്യപ്പെട്ടാലും മത്സരിക്കില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഹൈകമാന്ഡുമായെല്ലാം ചര്‍ച്ച നടത്തിയിട്ടാവുമല്ലോ താനിത് പറയുന്നുണ്ടാകുക എന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി.
കെ.പി.സി.സി പ്രസിഡന്റായതിനാല്‍ മത്സരിക്കണമോ എന്ന കാര്യം മുല്ലപ്പള്ളി രാമചന്ദ്രന് തീരുമാനിക്കാമെന്ന് കേരളത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.