വ്യത്യസ്തനായ ബാർബറായി അബ്ദുൽ കാദർ, ഭാഗ്യമെത്തിയത് കേരള ലോട്ടറിയുടെ ഒരു കോടിയുമായി..
തൃശ്ശൂര്‍:കേരള ഭാഗ്യമിത്ര ലോട്ടറി നറുക്കെടുപ്പില്‍ ഒരുകോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് മാളയിലെ ബാര്‍ബര്‍ എ.കെ. അബ്ദുള്‍ ഖാദറിന്. മാള ധനശ്രീ ലോട്ടറി ഏജന്‍സിയില്‍ നിന്നെടുത്ത ബി.എ 425929 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 64 കാരനായ അബ്ദുള്‍ ഖാദര്‍ മാള ജുമാ മസ്ജിദ് വക കെട്ടിടത്തില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുകയാണ്. തിങ്കളാഴ്ച പത്രം നോക്കിയപ്പോഴാണ് ഭാഗ്യദേവത കടാക്ഷിച്ച വിവരം അറിയുന്നത്. 500 രൂപ വരെ കൂലി ലഭിക്കുന്ന അബ്ദുള്‍ ഖാദര്‍ ദിവസം 200 രൂപയ്ക്ക് ടിക്കറ്റ് എടുക്കാറുണ്ട്. 18 വയസ് മുതല്‍ ഈ ശീലം തുടരുന്നെന്നും പതിനായിരത്തിന് താഴെയുള്ള സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അബ്ദുള്‍ ഖാദര്‍ പറയുന്നു.മാള പള്ളിപ്പുറത്ത് 8 സെന്റ് സ്ഥലത്ത് വീട് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് അഞ്ച് ലക്ഷം രൂപയുടെ കടമുണ്ട്. ആ ബാദ്ധ്യതകളെല്ലാം തീര്‍ക്കണമെന്ന് അബ്ദുള്‍ ഖാദര്‍ പറഞ്ഞു. ഭാര്യ: സഫിയ. മകന് അസ്കര്‍ മാളയിലെ ഒരു ചെരുപ്പ് കടയിലെ ജീവനക്കാരനാണ്.