കാസർകോട് ജില്ലയിൽ സ്വാകാര്യ ആശുപത്രികളിൽ കോവിഡ് -19 വാക്സിനേഷൻ നാളെ മുതൽ
കാഞ്ഞങ്ങാട് :നാളെ മുതൽ ജില്ലയിൽ കോവിഡ് -19 വാക്സിനേഷൻ സ്വകാര്യ ആശുപത്രികളിൽ നിന്ന് കൂടി നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ എ .വി .രാംദാസ് അറിയിച്ചു .ജില്ലയിൽ 43 സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും കെ എ എച്ച് ,ചെറുവത്തൂർ ,ഇ കെ നായനാർ മെമ്മോറിയൽ സഹകരണ ആശുപത്രി കാസറഗോഡ് ,കിംസ് ഹോസ്പിറ്റൽ ,കാസറഗോഡ് ,സൺറൈസ് കാഞ്ഞങ്ങാട് എന്നീ 4 സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലുമായി 47 കേന്ദ്രങ്ങളിൽ വെച്ചാണ് 60 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർ,45 വയസ്സിനും 59 വയസ്സിനുമിടയിലുള്ള ഗുരുതര രോഗബാധിതർ എന്നിവർക്ക് കോവിഡ് -19 വാക്സിനേഷൻ നൽകുന്നത്. ആശ വർക്കർമാർ മുഖേന മുൻകൂട്ടി രജിസ്റ്റർ ചെയ്ത 50 % പേർക്കും ആരോഗ്യ സേതു ,കോവിൻ ആപ് മുഖേന ഓൺലൈനിലായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത 50% പേർക്കുമാണ് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ വെച്ചു വാക്സിനേഷൻ നൽകുന്നത് .സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ വെച്ചു വാക്സിനേഷൻ ലഭിക്കുന്നതിനായി സ്ഥാപനങ്ങളെ ബന്ധപ്പെടുകയോ ,ആരോഗ്യ സേതു ,കോവിൻ ആപ്പ് മുഖേന രജിസ്റ്റർ ചെയ്യുകയോ ചെയ്യാവുന്നതാണ് .
സ്വകാര്യ സ്ഥാപനങ്ങളിൽ വാക്സിനേഷന് വേണ്ടി 250 രൂപ ഈടാക്കുന്നതാണ് .
ജില്ല കോവിഡ് -19 വാക്സിനേഷൻ നൽകുന്നതിന് പൂർണ്ണ സജ്ജമാണ് .ജില്ലയിൽ ഇത് വരെയായി ആരോഗ്യ പ്രവർത്തകർ,കോവിഡ് -19 മുന്നണിപ്പോരാളികൾ 60 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർ ,45 വയസ്സിനും 59 വയസ്സിനും ഇടയിലുള്ള ഗുരുതര രോഗ ബാധിതർ എന്നിവരുൾപ്പെടെയുള്ള 37037 പേർക്ക് വാക്സിനേഷൻ നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു .