ക്ഷേത്ര ഭണ്ഡാരവും ബൈക്കും കവര്‍ന്ന സംഭവം: വി.എച്ച്.പി നേതാവ് അറസ്റ്റില്‍
മംഗളൂരു: ക്ഷേത്രത്തില്‍ നിന്ന് ഭണ്ഡാരവും വീട്ടുമുറ്റത്തുനിന്ന് മോട്ടോര്‍ ബൈക്കും കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയായ വി.എച്ച്.പി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളാളിലെ വിശ്വഹിന്ദു പരിഷത്ത് കണ്‍വീനര്‍ മോണ്ടെപാഡാവിലെ താരാനാഥ മോഹനെയാണ് കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ജനാടി ക്ഷേത്രത്തില്‍ നിന്ന് ഭണ്ഡാരവും മോണ്ടെപാഡവിനടുത്തുള്ള വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട മോട്ടോര്‍ ബൈക്കും താരാനാഥ മോഷ്ടിച്ചെന്നാണ് കേസ്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണത്തിന് പിന്നില്‍ താരാനാഥയാണെന്ന് വ്യക്തമായത്.