മഞ്ചേശ്വരം;ഉപതിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ 70 ശതമാനത്തിലേറെ പോളിങ് നടന്നതായി ആദ്യ വിലയിരുത്തൽ. പൂർണവിവരം വരുന്ന മണിക്കൂറുകളിൽ ലഭ്യമാകും. അതിനിടെ കർണാടകയിൽ നിന്നും വോട്ടർമാരെ കയറ്റി വന്ന രണ്ടു ബസ്സുകൾ പോലീസ് പിടിച്ചെടുത്തു, കർണാടകം രജിസ്ട്രേഷനുള്ള ബസ്സുകകളിൽ നിറയെ ബി.ജെ.പി.പ്രവർത്തകരാണ് ഉണ്ടായിരുന്നത്.പോലീസിന്റെ ഫ്ലയിങ് സ്ക്വാഡാണ് വാഹനങ്ങൾ പിടികൂടി പോലീസിന് കൈമാറിയത്.നേരത്തെ കള്ളവോട്ടിന് ശ്രമിച്ചതിന് അറസ്റ്റിലായ മുസ്ലിം ലീഗ് പ്രവർത്തക നബീസയെ പോലീസ് ജാമ്യത്തിൽ വിട്ടു.