എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെയ്ക്കണം : തെരഞ്ഞെടുപ്പ് കമ്മീഷനോട്
സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം ; സംസ്ഥാനത്ത് നടക്കാനിരിക്കുന്ന പരീക്ഷകൾ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. അടുത്ത മാസം നടക്കാനിരിക്കുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെയ്ക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് സർക്കാർ ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പിന് ശേഷം പരീക്ഷകൾ നടത്താമെന്നും സർക്കാർ അറിയിച്ചു.
ഈ മാസം 17 നാണ് സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടത്താൻ തീരുമാനിച്ചത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് പരീക്ഷകളെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാലാണ് നടപടി സ്വീകരിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്. അദ്ധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാലാണ് അനുമതി തേടിയത്.ഏപ്രിൽ ആറിനാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. പോളിംഗ് ഒറ്റ ഘട്ടത്തിലായതിനാൽ ബൂത്തുകളുടെ എണ്ണത്തിലും വർദ്ധനവ് വരുത്താൻ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം പരീക്ഷകൾ നടത്താമെന്നാണ് സർക്കാർ പറയുന്നത്. ചീഫ് ഇലക്ട്രറൽ ഓഫീസർ സർക്കാരിൻറെ കത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു.