തനിയെ ഡിലീറ്റ് ചെയ്യപ്പെടുന്ന ഡിസപ്പിയറിംഗ് മെസേജ് ഫീച്ചറിനു പിന്നാലെ ചിത്രങ്ങൾ തനിയെ മായുന്ന ഡിസപ്പിയറിംഗ് ഫോട്ടോ ഫീച്ചറും അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്.
മുംബൈ: സന്ദേശങ്ങൾ തനിയെ ഡിലീറ്റ് ചെയ്യപ്പെടുന്ന ഡിസപ്പിയറിംഗ് മെസേജ് ഫീച്ചറിനു പിന്നാലെ ചിത്രങ്ങൾ തനിയെ മായുന്ന ഡിസപ്പിയറിംഗ് ഫോട്ടോ ഫീച്ചറും അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. ബീറ്റാ വേർഷനുകളിൽ പുത്തൻ ഫീച്ചറിന്റെ പരീക്ഷണം ആരംഭിച്ചുവെന്നും വൈകാതെ എല്ലാ ഉപയോക്താക്കൾക്കും ഇതു ലഭ്യമാകുമെന്നും വാബീറ്റ ഇൻഫൊ റിപ്പോർട്ട് ചെയ്യുന്നു. ഡിസപ്പിയറിംഗ് ഫോട്ടോ ആയി അയയ്ക്കുന്ന ചിത്രങ്ങൾ, സ്വീകർത്താവ് ചാറ്റിൽനിന്നു പുറത്തുകടക്കുന്പോൾ ഡിലീറ്റ് ചെയ്യപ്പെടുന്ന രീതിയിലാണു പുതിയ ഫീച്ചറിന്റെ ക്രമീകരണം. ഇത്തരത്തിലുള്ള ചിത്രങ്ങൾ ഫോർവേർഡ് ചെയ്യാനോ, സേവ് ചെയ്യാനോ സാധിക്കില്ല. ഇവയുടെ സ്ക്രീൻ ഷോട്ട് എടുക്കാനും കഴിയില്ലെന്നാണു റിപ്പോർട്ടിൽ പറയുന്നത്. ഇൻസ്റ്റഗ്രാമിൽ നിലവിൽ ലഭ്യമായിട്ടുള്ള ഡിസപ്പിയറിംഗ് ഫോട്ടോ ഫീച്ചറിനു സമാനമായാണു വാടസ്ആപ്പിലും കന്പനി പുതിയ ഫീച്ചർ ഒരുക്കുന്നത്. അതേസമയം, അനിമേറ്റഡ് സ്റ്റിക്കറുകൾ ഡൗണ്‍ലോഡ് ചെയ്ത് ചാറ്റുകളിൽ ഉപയോഗിക്കുന്നതിനുള്ള സംവിധാനം വാട്സ്ആപ്പ് അവതരിപ്പിച്ചു. ആൻഡ്രോയിഡിൽ 2.21.3.19 വേർഷനോ അതിൽ പുതിയതോ ആയ വാട്സ്ആപ്പ് വേർഷനുകളിലും…