തൃക്കണ്ണാട് ആറാട്ട് എഴുന്നള്ളത്ത്
നാളെ വൈകുന്നേരം,
രാത്രി കൊടിയിറങ്ങും
പാലക്കുന്ന് : തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽ നടന്നുവരുന്ന ആറാട്ട് ഉത്സവത്തിന്റെ സമാപന ചടങ്ങായ ആറാട്ട്കടവിലേക്കുള്ള എഴുന്നള്ളത്
ചൊവ്വാഴ്ച നടക്കും. ക്ഷേത്രത്തിൽ നടക്കുന്ന ‘ഓക്കുളി’ ചടങ്ങിന് ശേഷം വൈകുന്നേരം 6 ന് എഴുന്നള്ളത്ത് പുറപ്പെടും. രാത്രി 9ന് എഴുന്നള്ളത്ത് തൃക്കണ്ണാടേക്ക് മടക്കയാത്ര തുടങ്ങും.
യാത്രയിൽ ഹണ്ണുക്കായ സേവയും ആരതിയും ഇത്തവണ സ്വീകരിക്കില്ല. 12 മണിയോടെ ഏഴു ദിവസം നീണ്ട ഉത്സവത്തിന് കൊടിയിറങ്ങും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പതിവ് സമയ ചിട്ടകളിലും ചടങ്ങുകളിലും മാറ്റം വരുത്തിയതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.