ഇതാണ് സെയ്ഫിന്റെയും കരീനയുടെയും പൊന്നോമന! മകന്റെ ചിത്രം പുറത്തുവിട്ട് നടി
സെയ്ഫ് അലിഖാൻ- കരീന കപൂർ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ. കരീന കപൂർ തന്നെയാണ് മകന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ കരീന മകനെ ചേർത്തുപിടിക്കുന്നതായി കാണാം.ആദ്യമായിട്ടാണ് കുട്ടിയുടെ ചിത്രം താരം പുറത്തുവിടുന്നത്. ചിത്രത്തിനൊപ്പം വനിതാ ദിനാശംസയെന്നും നടി കുറിച്ചിട്ടുണ്ട്. സെയ്ഫ് അലിഖാന്റെ സഹോദരി ഉൾപ്പടെ നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്.
ഫെബ്രുവരി 21ന് രാവിലെ മുംബയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽവച്ചാണ് നടി രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. സെയ്ഫ് അലിഖാൻ തന്നെയാണ് വാർത്ത പുറത്തുവിട്ടത്. താരദമ്പതികൾക്ക് തൈമൂർ എന്നൊരു മകൻ കൂടിയുണ്ട്. 2012ലാണ് ദീർഘനാളത്തെ പ്രണയത്തിന് ശേഷം സെയ്ഫ് അലിഖാനും കരീന കപൂറും വിവാഹിതരായത്. 2016ൽ തൈമൂർ ജനിച്ചു.