കോട്ടയം : പാലാ സിന്തറ്റിക് സ്റ്റേഡിയത്തില്‍ കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റ്കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ഈരാറ്റുേപട്ട മൂന്നിലവ് സ്വദേശി അഫീല്‍ േജാസഫ് (17) ആണ് മരിച്ചത്. ഈരാറ്റുപേട്ട ചൊവ്വൂര്‍ കുരിഞ്ഞംകുളത്ത് ജോണ്സണ് ജോര്‍ജ്ജിന്റെ മകനാണ് അഫീല്‍. പാലാ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു.
കായികമേളയില്‍ വോളന്റിയറായിരുന്ന അഫീലിന് ഒക്ടോബര്‍ നാലിനാണ് പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് കുട്ടി ഏറെനാള്‍ അബോധാവസ്ഥയിലായിരുന്നു. ഇതിനിടെ, ചികിത്സയോട് പ്രതികരിച്ചു തുടങ്ങിയതോടെ ഡോക്ടര്‍മാര്‍ അല്‍പ്പം പ്രതീക്ഷ പുലര്‍ത്തിയിരുന്നുവെങ്കിലും ഇന്ന് ഉച്ചതിരിഞ്ഞതോടെ ആ പ്രതീക്ഷ മങ്ങുകയും നീണ്ട 17 ദിവസത്തെ പ്രാര്‍ത്ഥനകളും ചികിത്സയും വിഫലമാക്കി അഫീല്‍ മരണത്തിന് കീഴടങ്ങുകയുമായിരുന്നു.