ശ്രീ എമ്മിന് ഭൂമി നല്‍കിയതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്
തിരുവനന്തപുരം: സംഘ്പരിവാര്‍ സഹയാത്രികന് ശ്രീ എമ്മിന്റെ സത്സംഗ് ഫൗണ്ടേഷന് സര്‍ക്കാര്‍ ഭൂമി നല്‍കിയതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാലേക്കര്‍ കണ്ണായ സ്ഥലമാണ് എമ്മിന് നല്കാന് കഴിഞ്ഞ മന്ത്രിസഭ യോഗം തീരുമാനിച്ചത്. സര്‍ക്കാര്‍ ഭൂമി ആര്.എസ്.എസിന് പതിച്ചു നല്കിയ മുഖ്യമന്ത്രിയും മന്ത്രി കടകംപള്ളി സുേരന്ദ്രനും രാജിവെക്കണമെന്നാവശ്യപ്പെട്ട് ചെറുവയക്കല്‍ വില്ലേജ് ഓഫിസിലേക്കാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.
സത്സംഗ് ഫൗണ്ടേഷന് സ്ഥലം യോഗ റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കാന്‍ എന്ന പേരിലാണ് ഹൗസിങ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള നാലേക്കര്‍ അനുവദിച്ചത്. 10 വര്‍ഷത്തേക്ക് ലീസിനാണ് ഭൂമി നല്‍കുന്നത്. ആര്.എസ്.എസ് -സി.പി.എം രഹസ്യ ചര്‍ച്ചക്ക് ഇടനിലക്കാരനായി നിന്നതിന്റെ പ്രതിഫലമായാണ് ഭൂമി നല്‍കിയതെന്നാണ് ആേരാപണം. അപേക്ഷിച്ച് ഒരുമാസത്തിനകമാണ് സ്ഥലം അനുവദിച്ചതെന്ന് ്എം തന്നെ വെളിപ്പെടുത്തിയിരുന്നു.