വനിതാ സംവിധായികയുടെ ചിത്രത്തില്‍ ആദ്യമായി നായകനായി മമ്മൂട്ടി; നായിക പാര്‍വതി നിര്‍മിക്കാന്‍ മകന് ദുല്‍ഖറും
കൊച്ചി:മലയാളികളുടെ പ്രിയപ്പെട്ട നടന് മമ്മൂട്ടിയുടെ പുതിയ ചിത്രം വനിതാ സംവിധായികയായ റത്തീനയുടേത്. നവാ?ഗത സംവിധായികയായ റത്തീന ഷര്‍ഷാദിന്റെ പുഴു എന്ന സിനിമയിലാണ് മമ്മൂട്ടി അടുത്തതായി അഭിനയിക്കുക. അമല്‍ നീരദ് ചിത്രമായ ഭീഷ്മപര്‍വമാണ് നിലവിലെ മമ്മൂട്ടി പ്രൊജക്റ്റ്. പാര്‍വതി തിരുവോത്താണ് പുഴുവിലെ മറ്റൊരു കേന്ദ്ര കഥാപാത്രം. മമ്മൂട്ടി ആദ്യമായിട്ടാണ് മലയാളത്തില്‍ ഒരു വനിതാ സംവിധായികയുടെ ചിത്രത്തില്‍ നായകനാകുന്നത്. അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് ചിത്രത്തിന്റെ പ്രഖ്യാപനവും. പാര്‍വതി മേനോന്റെ ഹിന്ദി ചിത്രമായ ത്രിയാത്രി, സുമതി രാമിന്റെ തമിഴ് ചിത്രം വിശ്വ തുളസി എന്നിവയാണ് മമ്മൂട്ടി അഭിനയിച്ച വനിതാ സംവിധായകരുടെ ചിത്രങ്ങള്‍.
മമ്മൂട്ടി, തിരക്കഥാകൃത്തുക്കളായ ഹര്‍ഷദ്, സുഹാസ്, ഷറഫു, സംവിധായിക റത്തീന എന്നിവര്‍.
ഉണ്ടയുടെ തിരക്കഥാകൃത്തായ ഹര്‍ഷദിന്റേതാണ് പുഴുവിന്റെ കഥ. ഹര്‍ഷദ്, സുഹാസ്-ഷറഫു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. മമ്മൂട്ടിയുടെ സന്തതസഹചാരിയായ എസ് ജോര്‍ജാണ് സിന് സില് സെല്ലുലോയ്ഡിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖറിന്റെ വേ ഫെററാണ് സഹനിര്‍മ്മാണവും വിതരണവും. ക്യാമറ തേനി ഈശ്വര്‍, എഡിറ്റിങ് ദീപു ജോസഫ്, സം?ഗീത സംവിധാനം ജേക്സ് ബിജോയ് എന്നിവരാണ്. ഉയരെ എന്ന സിനിമയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസറായിരുന്നു റത്തീന ഷര്‍ഷാദ്. നേരത്തെ പ്രഖ്യാപിക്കേണ്ടിയിരുന്ന ചിത്രം കൊവിഡിനെ തുടര്‍ന്നാണ് നീണ്ടുപോയത്.
മമ്മൂട്ടിക്കൊപ്പം ആദ്യമായിട്ടാണ് പാര്‍വതി തിരുവോത്ത് അഭിനയിക്കുന്നത്. നേരത്തെ മമ്മൂട്ടി ചിത്രമായ കസബയിലെ സ്ത്രീ വിരുദ്ധ ഡയലോഗുകള്‍ക്കെതിരെ പാര്‍വതി നടത്തിയ വിമര്‍ശനം ഏറെ ചര്‍ച്ചയും വിവാദവുമായിരുന്നു. പാര്‍വതിക്ക് നേരെ വലിയ തോതിലുളള സൈബര്‍ ആക്രമണമാണ് തുടര്‍ന്ന് മമ്മൂട്ടി ഫാന്സില് നിന്നുണ്ടായത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് ജോബി ജോര്‍ജ് അടക്കമുളളവര്‍ നടിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവരെ പിന്തുണച്ച് എത്തിയിരുന്നു.