മഞ്ചേശ്വരം;ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്തെ വോർക്കാടി ബാക്രബയൽ ബൂത്തിൽ കള്ളവോട്ടിന് ശ്രമിച്ചത് സി.പി.എമ്മാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി.ഇവിടെ എൽ,ഡി,എഫ് പരാജയഭീയിലാണ്.ഉദ്യോഗസ്ഥരെ സ്വാധീനിച്ചു ഇവിടെ എൽ.ഡി.എഫ്.കള്ളവോട്ടിന് ശ്രമിക്കുകയാണ്.കള്ളവോട്ട് തടഞ്ഞത് യു .ഡി.എഫാണ്.ഇത് മറച്ചുവെച്ചാണ് ഉദ്യോഗസ്ഥരും മാധ്യമങ്ങളും യു .ഡി.എഫിനുമേൽ പഴിചാരുന്നത്.ഞങ്ങൾക്ക് കള്ളവോട്ടിന്റെ ആവശ്യമില്ല.ആരോപണത്തെ നിയമപരമായി നേരിടും.മണ്ഡലത്തിന് പുറത്തുള്ള സി.പി.എമ്മു കാരാണ് ഇവിടെ പ്രശ്നമുണ്ടാക്കുന്നത് .മുൻ എം.എൽ.എ സി,എച് .കുഞ്ഞമ്പുവിന്റെ നേതൃത്വത്തിലാണ് മഞ്ചേശ്വരത് മണ്ഡലത്തിന് പുറത്തുള്ളവർ തമ്പടിച്ചിരിക്കുന്നത്.ഉണ്ണിത്താൻ പറഞ്ഞു.അതേസമയം മുസ്ലിംലീഗ് കള്ളവോട്ട് സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.