20 ട്വന്റിക്ക് പിന്തുണയുമായി നടന് ശ്രീനിവാസന്; ഇന്നത്തെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പങ്കെടുക്കും
കൊച്ചി:ട്വന്റി ട്വന്റിക്ക് പിന്തുണയുമായി നടന് ശ്രീനിവാസന്. ഇന്ന് നടക്കുന്ന സ്ഥാനാര്‍ഥി പ്രഖ്യാപന ചടങ്ങില്‍ ശ്രീനിവാസന് പങ്കെടുക്കും.ന്റി ട്വന്റിയില്‍ വലിയ പ്രതീക്ഷയുണ്ടെന്ന് ശ്രീനിവാസന് ട്വന്റിഫോറിനോട് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ യോഗ്യനല്ലെന്നും ഇ.ശ്രീധരനും ജേക്കബ് തോമസും ട്വന്റി ട്വന്റിയില്‍ വന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുവെന്നും ശ്രീനിവാസന് പറഞ്ഞു. സിനിമ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തോടും ശ്രീനിവാസന് പ്രതികരിച്ചു. ‘പോയവരൊക്കെ ശരിയായ വഴിയില്‍ തിരികെയെത്തുമെന്ന് പ്രതീക്ഷിക്കുന്നു’ -ഇതായിരുന്നു പ്രതികരണം.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ട്വന്റി-20യുടെ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളില്‍ ഇത്തവണ മത്സരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഭരിക്കുന്ന നാല് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന കുന്നത്തു നാട് മണ്ഡലത്തിലാണ് ട്വന്റി-20 ഏറ്റവും പ്രതീക്ഷ വയ്ക്കുന്നത്.തദ്ദേശ തിരഞ്ഞെടുപ്പില്‍ മാങ്ങ ചിഹ്നത്തില്‍ മത്സരിച്ച പാര്‍ട്ടിക്ക് കഴിഞ്ഞ ദിവസം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പൈനാപ്പിള്‍ ചിഹ്നം അനുവദിച്ചിരുന്നു.
ആദ്യഘട്ടത്തില്‍ ആറ് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. വൈകിട്ട് നാലുമണിക്ക് കൊച്ചി ഹോളിഡേ ഇന്‍ ഹോട്ടലില്‍ വച്ചാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.