ഫ്രഞ്ച് കോടീശ്വരനും റഫാൽ യുദ്ധവിമാന നിർമ്മാണ കമ്പനിയായ ദസോൾട്ട് ഏവിയേഷന്റെ ഉടമയുമായ ഒലിവർ ദസോ ഹെലികോപ്ടർ അപകടത്തിൽ മരിച്ചു.
പാരീസ്: ഫ്രഞ്ച് കോടീശ്വരനും റഫാൽ യുദ്ധവിമാന നിർമ്മാണ കമ്പനിയായ ദസോൾട്ട് ഏവിയേഷന്റെ ഉടമയുമായ ഒലിവർ ദസോ ഹെലികോപ്ടർ അപകടത്തിൽ മരിച്ചു. 69 വയസായിരുന്നു. ദസോയുടെ അവധിക്കാല വസതി സ്ഥിതിചെയ്യുന്ന നോർമാണ്ടിയിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പൈലറ്റും മരണപ്പെട്ടു.അവധി ചിലവഴിക്കാനാണ് ഒലിവിയർ ഇവിടേക്ക് എത്തിയതെന്നാണ് വിവരം. വ്യവസായി സെർജെ ദസോയുടെ മകനാണ് ഒലിവിയർ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ദസോയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു. ഒലിവിയർ ദസോ ഫ്രാൻസിനെ സ്നേഹിച്ചിരുന്നെന്നും അദ്ദേഹത്തിന്റെ പെട്ടെന്നുളള മരണം രാജ്യത്തിന് നഷ്ടമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.അന്തരിച്ച ഫ്രഞ്ച് ശതകോടീശ്വരനായ വ്യവസായി സെർജ് ദസോയുടെ മൂത്ത മകനാണ് ഒലിവർ ദസോ.