സിപിഐ നേതാവ് ഗോപാലകൃഷ്ണൻ കളക്കര അന്തരിച്ചു.
കാസർകോട്: സിപിഐ കാസർ കോട് മണ്ഡലം കമ്മിറ്റി അംഗവും,ബി കെ എം യു ജില്ലാ കമ്മിറ്റി അംഗവുമായ എ ഗോപാലകൃഷ്ണൻ (57)ഹൃദയാഘാദത്തെ തുടർന്ന് അന്തരിച്ചു.
കുറ്റിക്കോൽ കളക്കരയിലെ എ ജാനകിയുടെയും, പരേതനായ പി കണ്ണന്റെയും മകനാണ്. ഭാര്യ പി സുനിത,മക്കൾ പി.വിജയകൃഷ്ണൻ, പി യദുകൃഷ്ണൻ,സഹോദരങ്ങൾ രാധ കരുവാക്കോട്, പത്മിനി പെരിയ, സുമതി കളക്കര, ശശികല കളക്കര.
റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ,സിപിഐ ക
ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, കെ. വി. കൃഷ്ണൻ, വി. രാജൻ, സി. പി ബാബു, അഡ്വ.വി സുരേഷ്ബാബു, പി. ഗോപാലൻ മാസ്റ്റർ, അഡ്വ.രാധാകൃഷ്ണൻ പെരുമ്പള,എം. കുമാരൻ മുൻ എം എൽ എ, സുനിൽ മാടക്കൽ,കെ.കുഞ്ഞിരാമൻ, എ. ദാമോദരൻ, ബിജു ഉണ്ണിത്താൻ, തുളസീധരൻ ബളാനം, കെ. നാരായണൻ മൈലൂല,എ.തമ്പാൻ രാവണേശ്വരം, ബാബു പയന്തങ്ങാനം, ബാലകൃഷ്ണൻ കൊല്ലംപണ, ജില്ലാ പഞ്ചായത്ത് അംഗം സരിത എസ്.എൻ, കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് അംഗം അശ്വതി അജികുമാർ, സിപിഎം നേതാക്കളായ എം. അനന്ദൻ, ഇ. പത്മാവതി, ഓമന രാമചന്ദ്രൻ, പി. ദിവാകരൻ, മാധവൻ വെള്ളാല, ഇ രാഘവൻ എന്നിവർ വീട്ടിലെത്തി.
സംസ്കാരം കുറ്റിക്കോൽ കളക്കരയിലെ വീട്ടുവളപ്പിൽ .