പന്തളം : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധിപേരാണ് ബിജെപിയിലേക്ക് ചേരുന്നത്. സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളില്‍ ഇരുന്നവരും നിരവധി സിനിമ താരങ്ങളും ഇത്തവണ ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. മുന്‍ കെപിസിസി സെക്രട്ടറിയും മുന്‍മന്ത്രി പന്തളം സുധാകരന്റെ സഹോദരനുമായ പന്തളം കെ പ്രതാപന് ബിജെപിയില്‍ ചേര്‍ന്നു. അടൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിത്വത്തിനായി ശ്രമിച്ചുകൊണ്ടിരുന്ന പ്രതാപന് സാധ്യതില്ലെന്ന് കണ്ടതോടെയാണ് കോണ്‍ഗ്രസ് വിട്ടത്. പന്തളത്തെ പ്രതിനിധീകരിച്ച് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം, പന്തളം പഞ്ചായത്ത് പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
അടൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വത്തിനായി എം ജി കണ്ണന്, ബാബു ദിവാകരന് എന്നിവരോടൊപ്പം പ്രതാപന്റെ പേരും പറഞ്ഞു കേട്ടിരുന്നു. എന്നാല്‍, കിട്ടില്ലെന്ന് രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും അറിയിച്ചതിനെ തുടര്‍ന്നാണ് ബിജെപിയിലേക്ക് കാലുമാറിയത്. പ്രതാപന് മുന്‍ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്നു.