ട്രാഫിക് നിയമലംഘനം;15 ദിവസത്തിനകം പിഴ അടക്കാത്ത കേസുകൾ ഇനി വെർച്വൽ കോടതികളിലേക്ക്
തൃശ്ശൂര്‍: ട്രാഫിക് നിയമലംഘനത്തിന് കൃത്യസമയത്ത് പിഴ അടയ്ക്കാത്ത കേസുകൾ വെർച്വൽ കോടതികളിലേക്കെത്തും. 15 ദിവസത്തിനകം പിഴ അടക്കാത്ത വാഹനത്തിൻ്റെ ചലാനാണ് വെര്‍ച്വല്‍ കോടതികളേക്ക് അയക്കുന്നത്. വാഹന ഉടമകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരു പോലെ ഉപയോഗപ്രദമായ രീതയാണ് ഇതെന്നാണ് മോട്ടോര്‍വാഹനവകുപ്പിൻ്റെ വിലയിരുത്തല്‍.
മാസങ്ങൾക്ക് മുമ്പ് തന്നെ ഇ ചലാൻ ഉപയോഗിച്ച് ആധുനിക രീതിയിൽ മോട്ടോർ വാഹന വകുപ്പ് വാഹനപരിശോധന ആരംഭിച്ചിരുന്നു. നിയമലംഘനം നടത്തുന്ന വാഹനത്തിൻ്റെ ഫോട്ടോയെടുത്ത് ചലാൻ ഇടുന്ന രീതിയാണ് ഇ ചലാൻ. ഉടമ വാഹന രജിസ്ട്രേഷൻ സമയത്ത് നൽകിയിട്ടുള്ള മൊബൈൽ നമ്പറിലേക്കും എസ്എംഎസ് ആയി ചലാൻ ലഭിക്കും. വെർച്ചൽ കോടതിയില്‍ vcourts.gov.in എന്ന വെബ്സൈറ്റിൽ പിഴ അടയ്ക്കാം.
ഇതുവഴി വലിയ രീതിയില്‍ സമയം ലാഭിക്കാമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. നിയമലംഘനങ്ങള്‍ പരമാവധി ഒഴിവാക്കി സുഗമമായ യാത്രയ്ക്ക് ഇത് സഹായിക്കുമെന്നും ഇവര്‍ പറയുന്നു.