അറ്റകുറ്റപണികൾ നടത്തുന്നതിനിടയിൽ ഷോക്കേറ്റ് അന്യസംസ്ഥാന തൊഴിലാളി മരണപ്പെട്ടു
ചിറ്റാരിക്കൽ : അറ്റകുറ്റപണികൾ നടത്തുന്നതിനിടയിൽ ഷോക്കേറ്റ് അന്യസംസ്ഥാന തൊഴിലാളി മരണപെട്ടു. മധ്യപ്രദേശ് സ്വദേശി ശ്യാംലാൽ (38 )ആണ് മരണപ്പെട്ടത് . നല്ലോമ്പുഴ വൈദ്യുതി ഓഫീസിന്റെ പരിധിയിൽ ഉൾപ്പെടുന്ന പാലാവയൽ -ഓടക്കൊല്ലി പ്രദേശത്തെ എൽ.ടി വൈദ്യുതി കമ്പികൾ മാറ്റിയിടാൻ സ്വകാര്യ വ്യക്തിക്ക് കരാർ നൽകിയിരുന്നു. ഓടപ്പള്ളിയിൽ കരാറുകാരനോടൊപ്പം ജോലിയിൽ ഏർപെട്ടതായിരുന്നു ശ്യാംലാൽ . ജോലിക്കിടയിൽ എച്ച്.ടി ലൈനിൽ നിന്നും വെദ്യുതിയാഘാതമേറ്റ നിലത്തുവീണ ശ്യാംലാലിനെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല . പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോയി. ഭാര്യയും നാലുമക്കളും അടങ്ങുന്ന കുടുംബം മധ്യപ്രദേശിലാണ്