കളിക്കുന്നതിനിടടെ അബദ്ധത്തിൽ ടാർ വീപ്പയിൽ വീണ പെൺകുട്ടിക്ക് രക്ഷകരായി അഗ്നി രക്ഷാ സേന
കാഞ്ഞങ്ങാട് : കളിക്കുന്നതിനിടടെ അബദ്ധത്തിൽ ടാർ വീപ്പയിൽ വീണ പെൺകുട്ടിക്ക് രക്ഷകരായി അഗ്നി രക്ഷാ സേന. പെരിയ പൂക്കളത്ത് ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. ബന്ധുവീട്ടിലെത്തിയ ഉദിനൂർ സ്വദേശിനിയാണ് ടാർ വീപ്പയിലേക്ക് . വീണത്. റോഡരികിൽ ഇറക്കി വച്ച ടാർ വീപ്പയ്ക്കു മുകളിൽ കയറി കളിച്ചു കൊണ്ടിരിക്കെയാണ് വീണത്. വീഴ്ചയിൽ കഴുത്തോളം ടാറിൽ മുങ്ങിയ കുട്ടിയെ പുറത്തെടുക്കുവാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതിനിടെ സ്ഥലത്തുണ്ടായിരുന്ന സിവിൽ ഡിഫൻസ് അംഗം ആർ. സുധീഷ് അഗ്നി രക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. കാഞ്ഞങ്ങാടു നിന്ന് ഫയർ ആന്റ് റസ്ക്യൂ ഓഫീസർ വി. എൻ വേണുഗോപാലിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാ സേന വീപ്പ മുറിച്ച് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഫയർ ആന്റ് റസ്ക്യൂ ഓഫീസർമാരായ വി.വി. ദിലിപ്, ജി. എ. ഷിബിൻ, അജ്മൽഷ, ഫയർ ഓഫീസർ ഡ്രൈവർ നസീർ, ഹോം ഗാർഡുമാരായ സി. കൃഷ്ണൻ , സന്തോഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.