കഴക്കൂട്ടത്ത് ആർമി റിക്രൂട്ട്മെന്റിനെത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു.
നീലേശ്വരം: കഴക്കൂട്ടത്ത് ആർമി റിക്രൂട്ട്മെന്റിനെത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു. നീലേശ്വരം പാലാത്തടംസ്വദേശി സച്ചിൻ (23) ആണ് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്
ഓട്ടത്തിനിടയിൽ കുഴഞ്ഞു വീണ സച്ചിന് പ്രാഥമിക ചികിത്സ നൽകിയിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം കുഴഞ്ഞുവീണ ഇയാളെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.