കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട; 9 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബായിയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 190 ഗ്രാം സ്വര്‍ണം പിടികൂടി. പിടികൂടിയ സ്വര്‍ണത്തിന് ഏകദേശം 9 ലക്ഷം രൂപ വില വരും.
കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി ഹമീദില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്. ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കേരളത്തില്‍ സ്വര്‍ണക്കടത്ത് വര്‍ധിച്ചുവരികയാണെന്നാണ് അടുത്തിടെയുണ്ടായ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. കരിപ്പൂരും കണ്ണൂരുമാണ് ഏറ്റവുമധികം സ്വര്‍ണക്കടത്ത് ശ്രമങ്ങള്‍ ഉണ്ടാകുന്നത്.
കഴിഞ്ഞ ആഴ്ച കണ്ണൂര്‍ വിമാനത്താവളത്തില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണക്കടത്ത് പിടികൂടിയിരുന്നു. രണ്ട് ദിവസങ്ങളിലായി 1600 ഗ്രാമിലധികം സ്വര്‍ണമാണ് പിടികൂടിയത്. കരിപ്പൂര്‍ വിമാനത്താവളത്തിലും സമാനമായ രീതിയില്‍ നിരവധിയാളുകളാണ് അടുത്തിടെ പിടിയിലായിട്ടുള്ളത്.