ജല അതോറിറ്റിയെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: രാജ് മോഹൻ ഉണ്ണിത്താൻ എം പി
കാഞ്ഞങ്ങാട്: കേരളത്തിലെ ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന ഏക പൊതുമേഖലാ സ്ഥാപനമായ കേരള ജല അതോറിറ്റിയെ സാമ്പത്തികമായി ഞെരിച്ചമർത്തി സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം പി ആവശ്യപ്പെട്ടു.
നോൺ പ്ലാൻ ഗ്രാൻ്റ് ഇനത്തിൽ സർക്കാർ നൽകേണ്ട സാമ്പത്തിക സഹായം ഉയർത്തുകയും സാമ്പത്തിക വർഷത്തിൻ്റെ ആരംഭത്തിൽ തന്നെ ജല അതോറിറ്റിക്ക് നൽകണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
സ്ഥാപനത്തിൻ്റെ ആസ്തി ബാദ്ധ്യതകൾ പൊതുജന സമക്ഷം ബോധ്യപ്പെടുത്താൻ ധവളപത്രം പുറത്തിറക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐ എൻ ടി യു സി പതിനെട്ടാം കാസർഗോഡ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് അഡ്വ.ജോസ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി കെ ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ വി വേണുഗോപാലൻ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി എം വി സുരേഷ് കുമാർ നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനം സംസ്ഥാന ട്രഷറർ പി ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ വർക്കിംഗ് പ്രസിഡണ്ട് വിനോദ് കുമാർ അരമന അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മെറിൻ ജോൺ, എറണാകുളം ജില്ലാ സെക്രട്ടറി ബിരാകേഷ്, പ്രസിഡണ്ട് സുബീഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം കെ വി രമേശ് സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം കെ പി താരേഷ് കുമാർ നന്ദിയും പറഞ്ഞു.
സംഘടനാ സമ്മേളനം കെ പി സി സി വൈസ് പ്രസിഡണ്ട് അഡ്വ.സി കെ ശ്രീധരൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി വിനോദ് എരവിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി പി വി ജിനൻ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം കെ പി മധുസൂദനൻ നന്ദിയും പറഞ്ഞു. പ്രദീപൻ പുറവങ്കര, രഘു ടി, വി മണികണ്ഠൻ, പി വി രാജേഷ് എന്നിവർ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി കെ വി വേണുഗോപാലൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി പത്മനാഭൻ വരവ് – ചെലവ് കണക്കുകളും അവതരിപ്പിച്ചു.
യാത്രയയപ്പ് സമ്മേളനം സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എം ജെ മാർട്ടിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് കെ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പെൻഷനേഴ്സ് കോൺഗ്രസ്സ് സംസ്ഥാന ഓർഗനൈസിങ്ങ് സെക്രട്ടറി പ്രഭാകരൻ കരിച്ചേരി ഉപഹാര സമർപ്പണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് ബാബു മണിയംകാനം മുഖ്യ പ്രഭാഷണം നടത്തി. കൾച്ചറൽ ഫോറം കൺവീനർ എം വി സുരേന്ദ്രൻ, ശ്യാമ ബി, ഹരി കെ, പ്രേമലത ടി, അശോകൻ വി വി, സി കെ അനിതകുമാരി, പി ആർ സുരേഷ, കെ പി സുജിത് കുമാർ എന്നിവർ സംസാരിച്ചു.
സംഘടനാ തെരഞ്ഞെടുപ്പിന് സംസ്ഥാന സെക്രട്ടറി ടി പി സഞ്ജയ് വരണാധികാരിയായി.
ഭാരവാഹികൾ:
ജില്ലാ പ്രസിഡണ്ടായി വിനോദ് കുമാർ അരമന, ജില്ലാ സെക്രട്ടറിയായി കെ വി വേണുഗോപാലൻ, ജില്ലാ ട്രഷററായി വി പത്മനാഭൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
ജൽ ജീവൻ മിഷൻ പദ്ധതികളിലുൾപ്പെടുത്തി പതിനായിരകണക്കിന് ഉപഭോക്താക്കൾക്ക് പുതുതായി കുടിവെള്ള കണക്ഷനുകളാണ് കാസർഗോഡ് ജില്ലയിൽ നൽകിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഒരു തുള്ളി പോലും ജലം കൂടുതൽ ഉൽപ്പാദിപ്പിക്കുവാനുള്ള ഒരു പദ്ധതിയും ജില്ലയിൽ നടപ്പിലാക്കുന്നില്ല. ഇത് ഭാവിയിൽ ജനങ്ങൾക്ക് കുടിവെള്ളം ലഭിക്കാത്ത സാഹചര്യം ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്. ഈ സാഹചര്യത്തിൽ പുതിയ കുടിവെള്ള സ്രോതസ്സുകൾ കണ്ടെത്തണമെന്ന് സംഘടന പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലയിൽ പുതുതായി അനുവദിച്ച മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്കുകളിൽ പുതുതായി ജല അതോറിറ്റിയുടെ സെക്ഷൻ ഓഫീസുകൾ അനുവദിക്കണമെന്നും ജല അതോറിറ്റി ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണ നടപടികൾ ഉടൻ പൂർത്തിയാക്കണമെന്നും തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു