നല്ലനടപ്പ് സംവിധാനവും നേർവഴി പദ്ധതിയും വിഷയത്തിൽ
ബോധവൽക്കരണ ക്ലാസ് നടത്തി.
കാഞ്ഞങ്ങാട്: ചിറ്റാരിക്കാൽ ജില്ലാ പ്രബേഷൻ ഓഫീസ് കാസർകോട്, സാമൂഹ്യനീതി വകുപ്പ്, നെഹ്രു യുവകേന്ദ്ര എന്നിവയുടെ സഹകരണത്തോടെ ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറി നല്ലനടപ്പ് സംവിധാനവും നേർവഴി പദ്ധതിയും എന്ന വിഷയത്തിൽ ആയന്നൂരിൽ താലൂക്ക് തല ബോധവൽക്കരണ ക്ലാസ് നടത്തി. ജില്ലാ സാമൂഹ്യനീതി ഓഫിസർ സി.കെ.ഷീബ മുംതാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യുവശക്തി പബ്ലിക് ലൈബ്രറി പ്രസിഡന്റ് പി.വി.പുരുഷോത്തമൻ അധ്യക്ഷനായി. ജില്ലാ പ്രൊബേഷൻ ഓഫിസർ പി.ബിജു, കാസർകോട് സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് എൻ.ഗിരീഷ് കുമാർ, കമ്പല്ലൂർ ജിഎച്ച്എസ്എസ് എൻഎസ്എസ് പ്രോഗ്രാം ഓഫിസർ കെ.വി.സജി, കുടുംബശ്രീ സിഡിഎസ് സെക്രട്ടറി ബിന്ദു ഭാസ്കർ, യുവശക്തി യൂത്ത് കോ ഓർഡിനേറ്റർ സ്നേഹ വിനോദ്, ഗ്രന്ഥശാല സെക്രട്ടറി സി.ടി.പ്രശാന്ത് എന്നിവർ പ്രസംഗിച്ചു. നല്ല നടപ്പ് നിയമം, പ്രയോജനങ്ങൾ സാധ്യതകൾ എന്ന വിഷയത്തിൽ പ്രൊബേഷൻ ട്രയിനർ വി.യു.മോഹനൻദാസ്, പ്രൊബേഷൻ ഓഫിസ് വഴി നടപ്പിലാക്കുന്ന സേവനങ്ങൾ എന്ന വിഷയത്തിൽ പ്രൊബേഷൻ അസിസ്റ്റന്റ് ബി.സലാവുദ്ദീൻ എന്നിവർ ക്ലാസ് നയിച്ചു. വിദ്യാർഥികളുൾപ്പെടെ നൂറിലേറെയാളുകൾ പങ്കെടുത്തു.