ലൈബ്രറി കൗൺസിൽ പ്രാദേശിക ചരിത്ര രചന ശില്പശാല സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട്:
കാസർഗോഡ് ജില്ലാ ലൈബ്രറി കൗൺസിൽ പ്രാദേശിക ചരിത്ര രചന ശില്പശാല കാഞ്ഞങ്ങാട് പി സ്മാരകത്തിൽ വെച്ച് സംഘടിപ്പിച്ചു. ഒരു പുതുലോകം സൃഷ്ടിക്കുന്നതിന് നാം നടന്ന വഴികൾ വളരെ നീണ്ടതാണ്. സഹനത്തിൻെറയും സമരത്തിൻെറയും ചരിത്രമാണത്. പുതിയ കാലം നവ മുതലാളിത്തത്തിൻെറ ആക്രമണോല്സുകത്തിന്റെ വർത്തമാനം നാം സൃഷ്ടിച്ചെടുത്ത മനുഷ്യ ചരിത്രത്തെ അട്ടിമറിക്കുകയും മൂലധന താല്പര്യത്തിനനുസരിച്ച് രൂപപ്പെടുത്തുകയും ചെയുന്ന ഒരു കാലത്ത് പ്രതിരോധത്തിൻെറ കോട്ടകൾ തീർക്കുകയും ചരിത്രത്തിൻെറ സവിശേഷ സന്ധികളിൽ നമ്മുടെ സാംസ്കാരിക പ്രവർത്തനം അതിന് നേതൃത്വം നൽകിയ ഗ്രാമീണ ഗ്രന്ഥാശാലകളുടെ ചരിത്രവും രൂപപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ശില്പ ശാല സംഘടിപ്പിച്ചത്. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഡോ കെ വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുൻ എം എൽ എ കെ വി കുഞ്ഞിരാമൻ അധ്യക്ഷം വഹിച്ചു. പി വി കെ പനയാൽ മുഖ്യപ്രഭാഷണം നടത്തി. പ്രാദേശിക ചരിത്ര രചന എന്ത് എന്തിന് ശില്പശാല ഡോ സി ബാലൻ വിഷയം അവതരിപ്പിച്ചു സംസാരിച്ചു. പ്രാദേശിക ചിത്ര രചനയുടെ രീതിശാസ്ത്രം എന്ന വിഷയത്തിൽ പ്രൊഫ വി കുട്ട്യൻ വിഷയാവതരണം നടത്തി. പി ദിലീപ്കുമാർ മോഡറേറ്ററായിരുന്നു.അഡ്വ പി അപ്പുക്കുട്ടൻ സംസാരിച്ചു. ജില്ലാ ലൈബ്രറി കൌൺസിൽ സെക്രട്ടറി ഡോ പി പ്രഭാകരൻ സ്വാഗതവും ടി രാജൻ നന്ദയും പറഞ്ഞു.