ഒരു രാഷ്ട്രീയ പാര്‍ട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നു, ആ ഭീഷണി വിലപ്പോവില്ല’ ഫേസ്ബുക്കില്‍ കുറിപ്പുമായി കസ്റ്റംസ് കമ്മീഷണര്‍
കൊച്ചി: ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രിയ്ക്കും സ്പീക്കര്‍ക്കും ബന്ധമുണ്ടെന്ന സ്വപ്ന സുരേഷിന്റെ മൊഴി കസ്റ്റംസ് വിശദീകരണ പത്രികയായി കോടതിയില്‍ നല്‍കിയതോടെ ഇടത് മുന്നണിയും കസ്റ്റംസും തമ്മില്‍ പരസ്യമായ പോര്‍വിളി. കസ്റ്റംസിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലാ ഓഫീസിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച് നടത്തി. അതേസമയം എല്‍ഡിഎഫിന്റെ ഭീഷണി വിലപ്പോവില്ലെന്ന് കാണിച്ച് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. എല്‍ഡിഎഫിന്റെ മേഖലാ ഓഫീസ് മാര്‍ച്ച് പോസ്റ്റര്‍ പങ്കുവച്ചാണ് പോസ്റ്റ്. ഒരു രാഷ്ട്രീയ പാര്‍ട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നതായും എന്നാല്‍ ആ ഭീഷണി വിലപ്പോവില്ലെന്നുമാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
അതേസമയം കസ്റ്റംസ് വേട്ടയാടുന്നുവെന്ന സിപിഎം വാദം ബാലിശമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന് ആരോപിച്ചു. കസ്റ്റംസ് അറിയിച്ച വിവരം അവര്‍ പത്രസമ്മേളനം നടത്തി പറഞ്ഞതല്ലെന്നും കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലുളളതാണതെന്നും അദ്ദേഹം അറിയിച്ചു.