സംയുക്ത ബീഡി തൊഴിലാളി യൂണിയൻ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ മാർച്ചും ധർണയും നടത്തി
കാഞ്ഞങ്ങാട്: ബീഡി തൊഴിലാളികളോട് കേന്ദ്ര സർക്കാർ കാണിക്കുന്ന തൊഴിൽ ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, ബിഡി വ്യവസായത്തെ തകർക്കുന്ന കേന്ദ്ര നയം തിരുത്തുക, ബിഡി യുടെ പേര് എടുത്തു കളയുവാനുള്ള നീക്കം ഉപേക്ഷിക്കുക , ബീഡി തൊഴിലാളികളുടെ തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തുക,
ബിഡി -സിഗർ ആക്ട് നിലനിർത്താനുള്ള നടപടി സ്വീകരിക്കുക, തൊഴിലാളികൾക്ക് ദേശീയ മിനിമം കൂലി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച സംയുക്ത ബി ഡി തൊഴിലാളി യൂണിയനുകൾ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ മാർച്ചും ധർണയും നടത്തിയത്.
സിഐടിയു ജില്ലാ പ്രസിഡന്റ് വി പി പി മുസ്തഫ ധർണാ സമരം ഉദ്ഘാടനം ചെയ്തു.
കെകെ വത്സലൻ ( എഐടിയുസി) അധ്യക്ഷത വഹിച്ചു. കരീം കുശാൽ നഗർ (എസ് ടി യു ), എം കുഞ്ഞികൃഷ്ണൻ (ഐഎൻടിയുസി ), വിജയൻ മണക്കാട്ട് ( എച്ച് എം എസ് ), കാറ്റാടി കുമാരൻ ( സിഐടിയു ) തുടങ്ങിയവർ സംസാരിച്ചു.
ഡി വി അമ്പാടി ( സിഐടിയു ) സ്വാഗതം പറഞ്ഞു.