പി. ജയരാജന് സീറ്റില്ലാത്തതില്‍ പ്രതിഷേധം; സ്പോര്‍ട്സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട് രാജിവെച്ചു
കണ്ണൂര്‍ : പി ജയരാജന് സീറ്റ് നിഷേധിച്ചതില്‍ സിപിഎമ്മില്‍ അമര്‍ഷം. കണ്ണൂര്‍ ജില്ലയിലെ ജയരാജന് അനുകൂലികള്‍ പിജെ ആര്‍മി എന്ന പേരില്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് നടത്തുന്നത്. പി ജെ ആര്‍മി ഫേസ്ബുക്ക് പേജില്‍ മുഖ്യമന്ത്രിക്കെതിരെ കമന്റുകളും പ്രത്യക്ഷപ്പെട്ടു. പാര്‍ട്ടിയ്ക്കും സംസ്ഥാന നേതൃത്വത്തിനും വലിയ തലവേദനയാണ് ഇത് സൃഷ്ടിക്കുന്നത്.
ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സ്പോര്‍ട്സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് രാജിവെക്കുകയും ചെയ്തിട്ടുണ്ട്. ധീരജ് കുമാറാണ് രാജിവച്ചത്. ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണെന്ന് ധീരജ് പറഞ്ഞു. പി ജയരാജന്റെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ധീരജ് അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്നു. നേതൃത്വം നിലപാട് മാറ്റിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നുപോലും പ്രവര്‍ത്തകരും നേതാക്കളും രാജിവെക്കുമെന്ന ഭീഷണിയും പിജെ ആര്‍മി ഉയര്‍ത്തുന്നു.
പി ജയരാജനെ മട്ടന്നൂരില്‍ മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഇന്നലെ പുറത്ത് വന്ന് സ്ഥാനാര്‍ത്ഥി പട്ടികയനുസരിച്ച് മട്ടന്നൂരില്‍ ഇ പി ജയരാജന് പകരം കെ കെ ഷൈലജയാണ് മത്സരിക്കുക. പാര്‍ട്ടി ശക്തി കേന്ദ്രങ്ങളായ പയ്യന്നൂരും കല്ല്യാശ്ശേരിയിലും തളിപ്പറമ്പിലും സ്ഥാനാര്‍ത്ഥികലെ തീരുമാനിച്ച് കഴിഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ക്ക് ഇത്തവണ സീറ്റ് നല്‍കേണ്ട എഎന്നതായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. എന്നാല്‍ ചിലര്‍ക്ക് വേണ്ടി അതില്‍ ഇളവ് നല്കാന് സംസ്ഥാന സമിതി തീരുമാനിക്കുകയായിരുന്നു. കെഎന്‍ ബാലഗോപാല്‍, വിഎന്‍ വാസവന്, പി രാജീവ്, എം.ബി രാജേഷ് എന്നിവര്‍ക്ക് ഇളവ് നല്കി മത്സരിപ്പിക്കാന്‍ തീരുമാനിച്ചപ്പോഴും ജയരാജന് ഇളവ് നല്കുന്ന കാര്യത്തില്‍ ധാരണയിലെത്തിയിരുന്നില്ല.