കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് രക്ഷകരായെത്തിയശേഖരനെയും ഷൈജുവിനെയും ആദരിച്ചു
ബേക്കൽ: കഴിഞ്ഞ ദിവസം തോണിയപകടത്തിൽപെട്ടവരെ രക്ഷിക്കാൻ പോയ രക്ഷാബോട്ടിലെ ഡീസൽ തീർന്ന് കടലിൽ അകപ്പെട്ടതിനെ തുടർന്ന് സ്വന്തം മൊബെയിൽ ഫോൺ പണയപെടുത്തി രാത്രിയിൽ ഇന്ധനവു മായി നടുക്കടലിലേക്കു കുതിച്ചെത്തിയ കൊട്ടിക്കുളം (ബേക്കൽ ) ബീറ്റ് അംഗങ്ങളായ ശേഖരനും, ഷൈജുവിനെയും കോട്ടിക്കുളം തൃക്കണ്ണാട് ക്ഷേത്രത്തിനു സമീപം വെച്ച് കോസ്റ്റൽ പോലിസ് ആദരിച്ചു ക്ഷേത്ര സ്ഥാനികരും വാർഡ് മെമ്പറും പോലിസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു