മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രകടനം നടത്തി
കാഞ്ഞങ്ങാട്: ഡോളർ കടത്ത് മുഖ്യമന്ത്രി യുടെ അറിവോടെ എന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നാവിശ്യപ്പെട്ട് കൊണ്ട് യൂ ഡി എഫ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് പ്രതിഷേധ പ്രകടനം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി പി വി സുരേഷ്, യൂ ഡി എഫ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം ചെയർമാൻ എം പി ജാഫർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ് കുമാർ,യു.വി.എ റഹ്മാൻ, പദ്മരാജൻ ഐങ്ങോത്ത്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ പി ബാലകൃഷ്ണൻ, എം കുഞ്ഞികൃഷ്ണൻ, മുസ്തഫ തായന്നൂർ, സി.ഹമീദ് അനിൽ കുമാർ വഴുന്നോറടി, സി വി തമ്പാൻ, സി ശ്യാമള, അരവിന്ദാക്ഷൻ നായർ, തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി