കോൺഗ്രസ് പാർട്ടി ഓഫീസിനെ ചൊല്ലി തർക്കം; പരപ്പ എടത്തോട് സംഘർഷത്തിനിടെ രണ്ട് പ്രവർത്തകർക്ക് കുത്തേറ്റു പ്രതി പോലീസ് പിടിയിൽ
പരപ്പ: ഇടത്തോട് കോൺഗ്രസ് പാർട്ടി ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലവുമായി ബന്ധപ്പെട്ട് സമീപവാസിയായ മാധവൻ എന്ന വ്യക്തിയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റവും സംഘർഷവും നടക്കുന്നതിനിടെ മാധവൻ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് രണ്ട് പേരെ കുത്തുകയായിരുന്നു. പരപ്പ പയാളത്തെ രമേശൻ ,രഞ്ജിത് എന്നീ കോൺഗ്രസ് പ്രവർത്തകർക്കാണ് കുത്തേറ്റത്. ഇവരെ ഉടനെ കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രതി മാധവനെ വെള്ളരിക്കുണ്ട് പോലീസ് പിടി കൂടി. പാർട്ടി ഓഫീസുമായി ബന്ധപ്പെട്ട് മാധവൻ പല തവണ കോൺഗ്രസ് പ്രവർത്തകരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു. ഇന്നലെ രാവിലെ മാധവൻ പുതിയ പൂട്ട് ഉപയോഗിച്ച് ഓഫീസ് പൂട്ടിയിടുകയായിരുന്നു. ഇതിൻ്റെ തുടർച്ചയാണ് സംഘർഷം.
പ്രതി മദ്യലഹരിയിൽ ആയിരുന്നുവെന്നു കരുതുന്നു