അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച്പയ്യന്നൂരില് സ്ത്രീപക്ഷ ചലച്ചിത്രമേള
പയ്യന്നൂർ: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഓപ്പൺ ഫ്രെയിം പയ്യന്നൂരില്‍ സ്ത്രീപക്ഷ ചലച്ചിത്രമേള സംഘടിപ്പിക്കുന്നു. മാർച്ച് 7 മുതൽ 10 വരെ വൈകുന്നേരം 6 മണിക്ക് പയ്യന്നൂർ ഗവ. ഗേൾസ് ഹൈസ്കൂളിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിലാണ് പ്രദർശനം.
മാർച്ച് 7 ന് വൈകുന്നേരം 6 മണിക്ക് ഡോക്യുമെന്ററി സംവിധായകൻ രാംദാസ് കടവല്ലൂര്‍ മേള ഉദ്ഘാടനം ചെയ്യും. തുടർന്ന് അദ്ദേഹം സംവിധാനം ചെയ്ത മണ്ണ് എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കും. മൂന്നാറില്‍ നടന്ന പൊമ്പിളൈ ഒരുമൈ സമരത്തിന്റെ പശ്ചാത്തലത്തില്‍ ഭൂമി കയ്യേറ്റം, കുടിയൊഴിപ്പിക്കൽ, സ്ത്രീകളുടെ പ്രശ്നങ്ങൾ, എന്നിവയെ നോക്കിക്കാണുന്ന ചിത്രമാണ് മണ്ണ്. മേളയുടെ രണ്ടാം ദിവസം മാർടിൻ റിറ്റ് സംവിധാനം ചെയ്ത നോർമ റെ എന്ന ചിത്രവും മൂന്നാം ദിവസം ഇറാം ഹഖ് സംവിധാനം ചെയ്ത നോർവീജിയൻ ചിത്രമായ വാട് വിൽ പീപ്ൾ സെ എന്ന സിനിമയും അവസാന ദിവസം ഗജേന്ദ്ര ആഹിരെ സംവിധാനം ചെയ്ത മറാത്തി ചിത്രമായ ദ സൈലൻസ് എന്നിവയും പ്രദർശിപ്പിക്കും.
വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് 8ന് വൈകുന്നേരം 6 മണിക്ക് ഡോ. നിഷി ജോര്‍ജ്ജ് വര്‍ത്തമാന കാലത്തും തുടരുന്ന സ്ത്രീവിവേചനത്തിന്റെ ആഴങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തും.
മേളയിലേക്ക് പൊതുജനങ്ങൾക്കുള്ള പ്രവേശനം സൗജന്യമാണ്.