സിപിഎം സ്ഥാനാര്‍ഥികളായി ഉദുമയില്‍ സി എച്ച് കുഞ്ഞമ്പു, തൃക്കരിപ്പൂരില്‍ രാജഗോപാലന്‍ തുടരും
റിപ്പോര്‍ട്ട് :കെ എസ് ഗോപാലകൃഷ്ണന്
കാസർകോട് :നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദുമ നിയോജക മണ്ഡലത്തിൽ സി എച്ച് കുഞ്ഞമ്പു എൽ ഡി എഫ് സ്ഥാനാർഥിയാകും. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂട്ടിയായ കുഞ്ഞമ്പു വിന്റെ സ്ഥാനാർഥിത്വം ഇന്ന് തിരുവനന്തപുരം എ കെ ജി സെന്ററിൽ ചേർന്ന പാർട്ടി സംസ്ഥാന കമ്മിറ്റി യോഗം അംഗീകരിച്ചു. തൃക്കരിപ്പൂർ മണ്ഡലത്തിൽ എം രാജാഗോപാലൻ തന്നെ വീണ്ടും ജനവിധി തേടും. ഇതിനും സംസ്ഥാന സമിതി അംഗീകാരം നൽകി. കുഞ്ഞമ്പു വിന്റെയും രാജാഗോപാലന്റെയും സ്ഥാനാർഥിത്വം മറ്റന്നാൾ ചേരുന്ന ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിക്കും.
മഞ്ചേശ്വരം സിപിഎം സ്ഥാനാർഥിയെ ജില്ലാ കമ്മിറ്റി തീരുമാനിക്കും.
2006ൽ മഞ്ചേശ്വരത്ത് നിന്ന് സി എച്ച് കുഞ്ഞമ്പു
നിയമസഭയിൽ എത്തിയിരുന്നു.