തളിപ്പറമ്പ് നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ മധ്യവയസ്കനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
തളിപ്പറമ്പ്: നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ മധ്യവയസ്കനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ കോറോം പള്ളിത്തറയിലെ എന്‍.വി.നാരായണനെ (50) യാണ് മരിച്ച നിലയില്‍ കണ്ടത്. കുറച്ച് ദിവസം മുമ്പാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തത്. ഇന്നലെ വൈകിട്ട് മുറിയില്‍ നിന്ന് ദുര്‍ഗന്ധം പരന്നതോടെ നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. മകളുടെ മരണശേഷം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പോലിസ് പറഞ്ഞു. മൃതദേഹം ഇന്ന് രാവിലെ തളിപ്പറമ്പ് പോലിസെത്തി ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി