മോട്ടോർ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കണം ഇന്ധന വില വർദ്ധനവ് സംസ്ഥാന സർക്കാർ നിക്കുതി കുറയ്ക്കണം
കാഞ്ഞങ്ങാട്. മോട്ടോർ മേഖല നേരുടുന്ന പ്രതിസന്ധി ഒരളവു വെരെ പരിഹരിക്കാൻ ദിനം പ്രതി വർദ്ധിപ്പിച്ച് കൊണ്ടുയിരിക്കുന്ന ഇന്ധന വില കുറയ്ക്കാനുള്ള സംവിധാനം ഉൾക്കൊള്ളമെന്ന് മോട്ടോർ ഫെഡറേഷൻ ഐ.എൻ.ടി.യു.സി ജില്ല പ്രവർത്ത കൺവെൻഷൻ അവശ്യപ്പെട്ടും
കൺവെൻഷൻ ഐ.എൻ.ടി. യു.സി ജില്ലാ പ്രസിഡണ്ട് പി.ജി. ദേവ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് പി.ടി. പോൾ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് ആർ.സുരേഷ് ബാബു അധ്യക്ഷനായി, പി.വി.ബാലകൃഷ്ണൻ , മൂത്തലീബ് ,സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടന്നി , ഐ.എൻ.ടി.യു.സി ജില്ലാ നേതാക്കളായ ടി.വി.കുഞ്ഞിരാമൻ, തോമസ് സെബാസ്റ്റ്യൻ. വി.വി.സുധാകരൻ . സി.വി.രമേശൻ , എം.വി.പത്മനാഭൻ പൂല്ലൂർ, സി. വിദ്യാധരൻ , പി.വി.ഉദയകുമാർ , എന്നിവർ സംസാരിച്ചു.
ചടങ്ങിൽ . സംസ്ഥാന തൈക്കോണ്ട മത്സര്യത്തിൽ വെള്ളി മെഡൽ നേടിയ പി.വി.കൃഷ്ണനന്ദയ്ക്ക് ഹരീന്ദ്രൻ കാസർകോട് ഉപഹാരം നൽകി അനുമോദിച്ചു. photo മോട്ടോർ ഫെഡറേഷൻ ഐ.എൻ.ടി.യു.സി ജില്ല പ്രവർത്ത കൺവെൻഷൻ ഐ.എൻ.ടി. യു.സി ജില്ലാ പ്രസിഡണ്ട് പി.ജി. ദേവ് ഉദ്ഘാടനം ചെയ്യുന്നുS