ചെറുവത്തൂരില്ഇലക്ട്രോണിക്സ് കടയുടെ ചുമര് കുത്തി തുരന്ന് കവര്‍ച്ച
ചെറുവത്തൂർ : ഇലക്ട്രോണിക്സ് കടയുടെ ചുമർ കുത്തി തുരന്ന് കവർച്ച. ബസ്സ്റ്റാൻഡിന് സമീപത്ത് ദേശീയപാതയോരത്തെ ഇ പ്ലാനറ്റ് ഇലക്ട്രോണിക്സ് കടയിലാണ് കവർച്ച. പിറകുവശത്തെ ചുമർ തുരന്നാണ് അകത്തുകടന്നത്. മൊബൈൽ ഫോണുകൾ ഉൾപ്പെടെ ഇലക്ട്രോണിക് സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട് ചന്തേര പോലിസ് എത്തി അന്വേഷണം ആരംഭിച്ചു.